ഇതാ HTC ഡിസയർ 22 പ്രൊ പുറത്തിറക്കി ;വില അറിയണോ ?
HTC യുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ എത്തി
HTC Desire 22 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ HTC യുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .HTC Desire 22 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വി ആർ ഹെഡ് സെറ്റ് സപ്പോർട്ട് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ $404 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 31900 രൂപയ്ക്ക് അടുത്തുവരും .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം
HTC Desire 22 Pro
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD+ LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .മിട റേഞ്ച് പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വിപണിയിൽ എത്തിയിരിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 13 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4520mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ $404 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 31900 രൂപയ്ക്ക് അടുത്തുവരും .