അമ്പരിപ്പിക്കുന്ന വിലയിൽ 4000mahബാറ്ററിയിൽ HTC Wildfire E2 എത്തുന്നു

അമ്പരിപ്പിക്കുന്ന വിലയിൽ 4000mahബാറ്ററിയിൽ  HTC Wildfire E2 എത്തുന്നു
HIGHLIGHTS

HTCയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത്

ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില RUB 8,760 ഏകദേശം Rs. 8,900 രൂപയാണ്

HTCയുടെ പുതിസ് സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കുന്നു .HTC Wildfire E2 എന്ന സ്മാർട്ട് ഫോണുകളാണ് ഇനി പുറത്തിറക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഈ HTC Wildfire E2 എന്ന സ്മാർട്ട് ഫോണുകൾ .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ ആണ് ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .

HTC Wildfire കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഒരു ബഡ്ജറ്റ് ഫോൺ പുറത്തിറക്കിയിരുന്നു .അതിനു തൊട്ടുപിന്നാലെയാണ് HTC Wildfire E2 ഫോണുകളും വിപണിയിൽ പുറത്തിറക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

HTC Wildfire E2
6.21 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720×1,560 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ octa-core MediaTek Helio P22 (MT6762D) പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവയിലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ 128 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .16 മെഗാപിക്സൽ (primary sensor with an f/2.2 lens ) + 2 മെഗാപിക്സലിന്റെ സെക്കണ്ടറി സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ താന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .

4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, USB Type-C കൂടാതെ 3.5 എം എം ഹെഡ് ഫോൺ ജാക്കും ലഭിക്കുന്നതാണ് .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന വില  RUB 8,760 ഏകദേശം Rs. 8,900രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo