HP Victus 15 കൂടാതെ HP Omen 16 ലാപ്ടോപ്പുകൾ പുറത്തിറക്കി

Updated on 19-May-2022
HIGHLIGHTS

HP Victus 15 കൂടാതെ HP Omen 16 ലാപ്ടോപ്പുകൾ പുറത്തിറക്കി

AMD Ryzen 6000 H,AMD Ryzen 7 5800H എന്നിവയിലാണ് എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ HP യുടെ പുതിയ ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നു .HP Victus 15 കൂടാതെ HP Omen 16 എന്നി ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .AMD Ryzen 6000 H,AMD Ryzen 7 5800H എന്നി പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം  നടക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

HP VICTUS 15 SPECS AND FEATURES

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 15.6-inch FHD+ 144Hz IPS LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ Nvidia GeForce RTX 3050 Ti കൂടാതെ  AMD Radeon RX 6500M GPU, 512 GB PCIe NVMe M.2 SSD എന്നിവയാണുള്ളത് .

അതുപോലെ തന്നെ 8 GB DDR4  കൂടാതെ AMD Ryzen 7 5800H പ്രോസസ്സർ കൂടാതെ  Core i7-12700H പ്രൊസസർ എന്നിവയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .70WHrന്റെ ബാറ്ററി ലൈഫും ഈ ലാപ്ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട് .HDMI 2.1 പോർട്ട് , WiFi 6,1x SuperSpeed USB Type-C 5Gbps, 2x SuperSpeed USB Type-A 5Gbps, RJ-45 എന്നിവ മറ്റു സവിശേഷതകളാണ് .

HP OMEN 16 SPECS AND FEATURES

16.1-inch 16:9 IPS LCD ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു പ്രോസ്സസറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Intel Core i9-12900H കൂടാതെ AMD Ryzen പ്രോസ്സസറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ  70WHr ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :