digit zero1 awards

4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി

4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി
HIGHLIGHTS

HP യുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു

HP Spectre x360 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

HPയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .HP Spectre x360 13.5 കൂടാതെ Spectre x360 16 എന്നി ലാപ്ടോപ്പുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4K OLED ഡിസ്പ്ലേ തന്നെയാണ് .എന്നാൽ ഈ ലാപ്ടോപ്പുകൾ ₹1,29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത് തന്നെ .HP Spectre x360 13.5 കൂടാതെ Spectre x360 16 എന്നി ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

HP SPECTRE X360 13.5 AND SPECTRE X360 16 SPECS AND PRICE

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 13.5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഈ രണ്ടു ലാപ്ടോപ്പുകളും  12th-generation Intel പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തിയ ലാപ്ടോപ്പുകൾ Intel Arc ഗ്രാഫിക്സിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വില നോക്കുകയാണെങ്കിൽ HP SPECTRE X360 13.5 എന്ന മോഡലുകളുടെ  Intel Evo Core i7 വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹1,29,999 രൂപയും കൂടാതെ SPECTRE X360 16 മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹1,39,999 രൂപയും ആണ് വില വരുന്നത് .Nightfall Black കൂടാതെ  Nocturne Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo