HP OMEN 15 (2020) ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി

Updated on 05-Jun-2020
HIGHLIGHTS

HP യുടെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ പുറത്തിറക്കി

HP OMEN 15 (2020) ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

16 ഇഞ്ചിന്റെ ലാപ്‌ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നു

HP യുടെ ഏറ്റവും പുതിയ ലാപ്ടോപ്പുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .HP PAVILION GAMING 16 കൂടാതെ HP OMEN 15 (2020) എന്നി ലാപ്ടോപ്പുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു ലാപ്ടോപ്പുകൾ കൂടിയാണ് ഇപ്പോൾ HP പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഉടൻ തന്നെ ഈ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

HP PAVILION GAMING 16 -സവിശേഷതകൾ

HP യുടെ ഗെയിമിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു ലാപ്ടോപ്പ് ആണ് HP Pavilion Gaming 16 ഇത് .16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ലാപ്ടോപ്പുകൾ  Intel Core i7 പ്രോസ്സറുകളിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ Nvidia’s GeForce RTX 2060 GPU ഇതിനുണ്ട് .കൂടാതെ ഗെയിമിങ്ങിനു അനിയോജ്യമായ Full HD IPS (300-nits of brightness)ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് .

HP OMEN 15 (2020)-സവിശേഷതകൾ

HP യുടെ മറ്റൊരു പുതിയ ലാപ്ടോപ്പുകളിൽ ഒന്നാണ് HP OMEN 15 (2020) എന്ന മോഡലുകൾ .15 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Intel Core i7 അല്ലെങ്കിൽ  Ryzen 7 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഗെയിമുകൾ കളിക്കുന്നതിനു വളരെ അനിയോജ്യമായ ഒരു ലാപ്ടോപ്പ് .Nvidia GeForce RTX 2070  ഇതിനു നൽകിയിരിക്കുന്നു .അതുപോലെ തന്നെ  32GB of DDR4 റാം കൂടാതെ 1TB SSD എന്നിവയും ഇതിനുണ്ട് .

PRICE AND AVAILABILITY

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ HP PAVILION GAMING 16 എന്ന മോഡലുകൾക്ക് $799 ഡോളറും കൂടാതെ HP OMEN 15 (2020) $999 ഡോളറും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :