HP Chromebook x360 14a ആണ് വിപണിയിൽ എത്തിയിരിക്കുന്നത്
HPയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .HP Chromebook x360 14a എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്‌ടോപ്പുകൾ ടച്ച് സ്‌ക്രീനിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡൽ കൂടിയാണ് HP Chromebook x360 14a എന്ന ലാപ്‌ടോപ്പുകൾ .ഈ HP Chromebook x360 14a ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
HP CHROMEBOOK X360 14A SPECS AND FEATURES
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 14 ഇഞ്ചിന്റെ HD+ ടച്ച് ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ HP CHROMEBOOK X360 14 ലാപ്ടോപ്പുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ Intel Celeron N4010 GML പ്രോസ്സസറുളളിലാണ് പ്രവർത്തനം നടക്കുന്നത് .ഈ ലാപ്ടോപ്പുകൾ Ceramic White, Mineral Silver, കൂടാതെ Forrest Teal എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .