ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

Updated on 03-May-2022
HIGHLIGHTS

ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെയാണു വെരിഫൈ ചെയ്യാം

അതിന്നായി നിങ്ങൾ ചെയ്യേണ്ട വഴികൾ താഴെ കൊടുത്തിരിക്കുന്നു

ടിക്ക് ടോക്ക് ബാൻ ചെയ്തതിനു ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം എന്ന ആപ്ലികേഷനുകൾ .ഇന്ന് ഇൻസ്റ്റാഗ്രാം റീൽസ് വളരെ തരംഗമായിരിക്കുകയാണ് .ഒരുപക്ഷെ ടിക്ക് ടോക്കിനു മുകളിൽ തന്നെ ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് എത്തിയിരിക്കുന്നു എന്ന് പറയാം .

എന്നാൽ കൂടുതൽ ഫോള്ളോവെർസ് ഉള്ളവർക്കും അതുപോലെ തന്നെ സെലെബ്രെറ്റി ആയിട്ടുള്ള ആളുകൾക്കും മാത്രമാണ് ഇപ്പോൾ ഇത്തരത്തിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെരിഫിക്കേഷൻ ലഭിക്കുകയുള്ളു .എന്നാൽ ഇപ്പോൾ നിങ്ങൾക്കും അത്തരത്തിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെരിഫിക്കേഷന് അപേക്ഷിക്കാവുന്നതാണു .എങ്ങനെയാണു നിങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്യുന്നതിനുള്ള അപേക്ഷ അയക്കേണ്ടത് എന്ന് നോക്കാം .

1.ആദ്യം നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രൊഫൈൽ പിക്ച്ചർ ഐകോണിൽ ക്ലിക്ക് ചെയ്യുക 

2.ശേഷം നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ ഉള്ള പേജ് ഓപ്പൺ ആകുന്നതാണ് 

3.അതിൽ വലതുഭാഗത്തു മുകളിൽ കാണുന്ന മൂന്ന് വരയുള്ള ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്യുക 

4.അതിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷൻ ലഭിക്കുന്നതിനാണ് 

5.സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക ,ശേഷം താഴെ അക്കൗണ്ട് എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് 

6.അക്കൗണ്ട് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു റിക്വസ്റ്റ് വെരിഫിക്കേഷൻ എന്ന ഓപ്‌ഷൻ ലഭിക്കുന്നതാണ് 

7.അതിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ വിവരങ്ങൾ നൽകേണ്ടതാണ് 

8.ഐ ഡി പ്രൂഫുകളും നിങ്ങൾ സബ്മിറ്റ് ചെയ്യേണ്ടതാണ് 

9.നിങ്ങൾ ഇത്തരത്തിൽ വെരിഫിക്കേഷന് അർഹനാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ആകുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :