State Bank ഓഫ് ഇന്ത്യ ഉപഭോതാക്കൾക്കായി ഇതാ

State Bank ഓഫ് ഇന്ത്യ ഉപഭോതാക്കൾക്കായി ഇതാ
HIGHLIGHTS

നിങ്ങൾ എസ് ബി ഐ ഉപഭോതാവാണോ ;എങ്കിൽ നിങ്ങൾക്ക് ഇതാ പുതിയ സംവിധാനം

 

SBIയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് .SBI യുടെ ATM ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി SBI ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്ന ആപ്ലികേഷൻ ആണ് Yono ആപ്ലികേഷനുകൾ .സർവീസ് ചാർജ്ജ് നൽകാതെ ഇത്തരത്തിൽ SBIയുടെ ഉപഭോതാക്കൾക്ക് പണം പിൻവലിക്കുവാൻ സാധിക്കുന്നതാണ് .തിരെഞ്ഞെടുത്ത ATM കൗണ്ടറുകളിൽ മാത്രമാണ് ഉപഭോതാക്കൾക് ഈ സൗകര്യം ലഭിക്കുന്നത് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ഇത്തരത്തിൽ SBIയുടെ ഉപഭോതാക്കൾക്ക് ATM ഉപയോഗിക്കാതെ തന്നെ ഈ Yono ആപ്ലികേഷനുകൾ ഉപയോഗിച്ച് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .എത്ര തവണ വേണമെങ്കിലും ഈ ആപ്ലികേഷൻ ഉപയോഗിച്ചു പണം പിൻ വലിക്കുവാൻ സാധിക്കുന്നു .ATM കാർഡുകൾ ഉപയോഗിച്ച് ബാങ്ക് ലിമിറ്റ് തവണ മാത്രമാണ് പണം പിൻ വലിക്കുവാൻ സാധിക്കുന്നത് .അതിനു ശേഷം ചാർജ്ജ് ഈടാക്കുന്നു .എന്നാൽ ഇപ്പോൾ yono ആപ്പ് വഴി എത്ര തവണ വേണമെങ്കിലും പണം എടുക്കുവാൻ സാധിക്കുന്നു .

ഇത്തരത്തിൽ നിങ്ങൾക്ക് പനമെടുക്കണമെങ്കിൽ Yono ആപ്ലിക്കേഷനിൽ ആദ്യം നിങ്ങൾ ലോഗ് ഇൻ ചെയ്യേണ്ടതാണ് .അതിനു ശേഷം yono ക്യാഷിൽ ക്ലിക്ക് ചെയ്യുക .അതിനു ശേഷം ATM ക്ലിക്ക് ചെയ്ത് തുക എന്റർ ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങൾക്ക് ഒരു നമ്പർ ലഭിക്കുന്നതാണ് .ഈ നമ്പർ ലഭിക്കുന്നത് നിങ്ങളുടെ ബാങ്ക് രെജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിൽ ആയിരിക്കും .ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ രജിസ്റ്റർ മൊബൈൽ നമ്പറിലേക്ക് വരുന്ന കോഡുകൾക്ക് 4 മണിക്കൂർ വരെയാണ് വാലിഡിറ്റി നൽകിയിരിക്കുന്നത് .അതിനു ശേഷം ആദ്യത്തെ രീതി പിന്തുടർന്ന് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .ATM കൗണ്ടറുകളിൽ ഉള്ള കാർഡ്ലെസ്സ് എന്ന ഓപ്‌ഷനുകളാണ് ഇതിന്നായി നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് .കാർഡ്ലെസ്സിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞു yono ആപ്പ് എന്ന ഓപ്‌ഷൻ വരുന്നതായിരിക്കും .ഇത്തരത്തിൽ നിങ്ങൾക്ക് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo