ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് ഇതാ ഒരു കിടിലൻ ഓപ്‌ഷൻ എത്തി ?

Updated on 01-Jul-2022
HIGHLIGHTS

ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഉപകാരപ്പെടുന്ന ഒരു ഓപ്‌ഷൻ

ഇനി ഡെസ്റ്റിനേഷൻ സെറ്റ് ചെയ്ത ശേഷം നിങ്ങൾക്ക് ഉറങ്ങാം

ഇനി യാത്ര ചെയ്യുവാൻ ഏറ്റവു കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു ഓപ്‌ഷൻ ആണ് ട്രെയിൻ .വളരെ കുറഞ്ഞ നിരക്കിൽ നമുക്ക് ഇന്ന് ഇന്ത്യയിൽ യാത്രകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ യാത്രക്കാർ ഉറങ്ങിപോകുകയോ മറ്റോ ചെയ്താൽ പിന്നെ അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത് .

എന്നാൽ ഇപ്പോൾ ഇതാ പുതിയ ഓപ്‌ഷനുകൾ അവതരിപ്പിച്ചു ഇന്ത്യൻ റെയിൽവെ .അതായത് പുതിയ ഓപ്‌ഷനുകൾ പ്രകാരം യാത്രക്കാർക്ക് ഇപ്പോൾ ഇറങ്ങേണ്ട ഡെസ്റ്റിനേഷൻ സെറ്റ് ചെയ്തുവെക്കാവുന്നതാണ് .ഇത്തരത്തിൽ സെറ്റ് ചെയ്തുവെക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഇറങ്ങേണ്ട സ്റ്റേഷന് 20 മിനുട്ട് മുൻപേ തന്നെ അലർട്ട് വരുന്നതായിരിക്കും .എങ്ങനെയാണു ഇത്തരത്തിൽ ഡെസ്റ്റിനേഷൻ അലർട്ട് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം .

1.നിങ്ങളുടെ ഫോണിൽ നിന്നും 139 എന്ന നമ്പറിലേക്ക് കോൾ ചെയ്യുക 

2.അതിനു ശേഷം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാവുന്നതാണ് 

3.അതിനു ശേഷം IVR ലെ മെയിൻ മെനുവിൽ നിന്നും 7 സെലക്റ്റ് ചെയ്യുക 

4.അതിനു ശേഷം 3 അമർത്തുക (ഡെസ്റ്റിനേഷൻ അലർട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്‌ഷൻ ആണ് )

5.ഡെസ്റ്റിനേഷൻ തിരഞ്ഞെടുത്ത ശേഷം PNR നമ്പർ നൽകി സബ്മിറ്റ് ചെയ്യുക 

6.നിങ്ങൾ ഇറങ്ങേണ്ട സ്ഥലം ആകുമ്പോൾ അലർട്ട് വരുന്നതായിരിക്കും 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :