നിങ്ങൾക്ക് മൊബൈൽ നമ്പർ പോർട്ട്(PORT ) ചെയ്യണോ ?
മൊബൈൽ നമ്പർ പോർട്ട് ചെയ്യുവാൻ എളുപ്പ വഴി
നമ്പർ പോർട്ടബിലിറ്റിയിൽ പുതിയ മാറ്റങ്ങളുമായി ട്രായ് എത്തുന്നു .നാളെ മുതൽ ആണ് പുതിയ അപ്പ്‌ഡേഷനുകൾ നമ്പർ പോർട്ടബിലിറ്റിയിൽ ലഭിക്കുന്നത് .നിലവിൽ 7 ദിവസ്സമാണ് ഉപഭോതാക്കൾക്ക് ഒരു നമ്പറിൽ നിന്നും മറ്റൊരു നമ്പറിലേക്ക് പോർട്ട് ചെയ്യണമെങ്കിൽ എടുക്കുന്ന സമയം .എന്നാൽ പുതിയ സംവിധാനം എത്തി കഴിഞ്ഞാൽ 3 മുതൽ 5 ദിവസ്സത്തിനുള്ളിൽ പോർട്ട് സാധ്യമാകും .
ട്രായുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ പുതിയ നിയമങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ ഇത്തരത്തിൽ പോർട്ട് ചെയ്യണമെങ്കിൽ ഉപഭോതാക്കൾ പോർട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്ന കണക്ഷൻ കുറഞ്ഞത് 90 ദിവസ്സം എങ്കിലും ഉപയോഗിച്ചിരിക്കണം .കൂടാതെ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ ഉപയോഗിക്കുന്നവർ നിലവിൽ ഉപയോഗിക്കുന്ന കണക്ഷന്റെ മുഴുവൻ പൈസയും അടച്ചിരിക്കണം .
അതുപോലെ തന്നെ പോർട്ടബിലിറ്റിയെക്കുറിച്ചു ഉപഭോതാക്കൾക്ക് തെറ്റായ വാർത്തകൾ നൽകുകയോ കൂടാതെ ഉപഭോതാക്കളുടെ ആവിശ്യം നിരസിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനു പിഴ ചുമത്താനും ഇപ്പോൾ സാധിക്കുന്നതാണ് .