ഗൂഗിളിൽ പുതിയ അപ്പ്‌ഡേഷനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ കോവിഡ് 19 ടെസ്റ്റുകൾ അറിയുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ അടുത്തുള്ള കോവിഡ് 19 പരിശോധന സെന്ററുകൾ അറിയുന്നതിന് ഇപ്പോൾ ഗൂഗിളിന്റെ സംവിധാനങ്ങൾ ഇപ്പോൾ സഹായിക്കുന്നതാണ്.
ഗൂഗിൾ മാപ്പ്,ഗൂഗിൾ അസിസ്റ്റന്റ് കൂടാതെ ഗൂഗിൾ സെർച്ച് എന്നിവയിലൂടെയാണ് ഇപ്പോൾ നിങ്ങൾക്ക് അടുത്തുള്ള കോവിഡ് 19 സെന്ററുകൾ അറിയുവാൻ സാധിക്കുന്നത് .ഇപ്പോൾ ഹിന്ദി ,ഇംഗ്ലീഷ് ,മലയാളം അടക്കമുള്ള ഭാഷകളിൽ ഇപ്പോൾ ഈ സംവിധാനങ്ങൾ ലഭ്യമാകുന്നതാണു് .Indian Council of Medical Research കൂടാതെ My GOV എന്നിവയുമായി സഹകരിച്ചാണ് ഇപ്പോൾ ഗൂഗിൾ പുതിയ സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് .
300 ൽ പരം നഗരങ്ങളിലെ 700 പരിശോധന കേന്ദ്രങ്ങൾ ഇതിലൂടെ അറിയുവാൻ സാധിക്കുന്നതാണ് .ഗൂഗിൾ സെർച്ചിൽ കൂടാതെ ഗൂഗിൾ മാപ്പിലോ കോവിഡ് ടെസ്റ്റിംഗ് സെന്റർ എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് പരിശോധന സെന്ററുകളുടെ വിവരങ്ങൾ അറിയുവാൻ സാധിക്കുന്നതാണ് .