ഇനി ആധാർ കാർഡ് കൈയ്യിൽ കൊണ്ട് നടക്കേണ്ട ;മൊബൈലിൽ സൂക്ഷിക്കാം
ആധാർ കാർഡുകൾ ഇപ്പോൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യാം
ആധാർ കാർഡ് ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാം
ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ് .എന്നാൽ ആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകൾ ,ഫോൺ നമ്പറുകൾ ,ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ .എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ,ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് .എന്നാൽ ഓൺലൈൻ വഴി ആധാർ ഡൗൺലോഡ് ചെയ്യുവാൻ https://eaadhaar.uidai.gov.in/#/ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഡൗൺലോഡ് സാധ്യമാക്കാവുന്നതാണ് .
മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നതിന്
1.ആദ്യം https://eaadhaar.uidai.gov.in/#/ എന്ന സൈറ്റിൽ പോകുക
2.അതിനു ശേഷം ഡൗൺലോഡ് ആധാർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
3.മൂന്നാമതായി നിങ്ങൾ https://eaadhaar.uidai.gov.in/#/ ലിങ്കിൽ എത്തുന്നതായിരിക്കും
4.ഇവിടെ നിങ്ങളുടെ ആധാർ നമ്പർ കൂടാതെ മൊബൈൽ നമ്പർ നൽകുക
5.നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഓ ടി പി വരുന്നതായിരിക്കും
6.ശേഷം നിങ്ങളുടെ ആധാർ കാർഡ് ഡൗൺലോഡ് ഓപ്‌ഷൻ ലഭിക്കുന്നതാണ്
7.അല്ലെങ്കിൽ maadhaar app ഡൗൺലോഡ് ചെയ്തു അതുവഴിയും സൂക്ഷിക്കാവുന്നതാണ്