ആധാർ കാർഡിൽ തെറ്റുള്ളവർക്ക് ഇത്തരത്തിൽ തിരുത്താം

ആധാർ കാർഡിൽ തെറ്റുള്ളവർക്ക് ഇത്തരത്തിൽ തിരുത്താം
HIGHLIGHTS

ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും Aadhaar Enrolment സെന്ററുകൾക്ക് സന്ദർശിക്കുക

കൂടാതെ ആധാറിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ഡൗൺലോഡ് ചെയ്‌തു മൊബൈലിൽ സൂക്ഷിക്കുവാനും സാധിക്കുന്നതാണ്

ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ് .എന്നാൽ ആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകൾ ,ഫോൺ നമ്പറുകൾ ,ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ .എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ,ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് .ഇപ്പോൾ ഇതാ നിങ്ങളുടെ ആധാർ കാർഡുകളിലെ ഫോട്ടോയും മാറ്റുവാൻ സാധിക്കുന്നു .എന്നാൽ നിങ്ങൾക്ക് ഇത് ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്ന ഒന്നല്ല .നേരിട്ട് സെന്ററുകൾ വഴി മാത്രമേ നടക്കുകയുള്ളൂ 

അതിന്നായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും Aadhaar Enrolment സെന്ററുകൾക്ക് സന്ദർശിക്കുക .എന്നാൽ അതിനു മുൻപ് തന്നെ നിങ്ങൾ  Aadhaar Enrolment Form ഡൌൺലോഡ് ചെയ്യേണ്ടതാണ് .

നിങ്ങളുടെ Enrolment Form ഫിൽ ചെയ്തതിനു ശേഷം ആധാർ സെന്ററിൽ സബ്‌മിറ്റ് ചെയ്യണ്ടതാണ് .ശേഷം നിങ്ങളുടെ biometric വിവരങ്ങൾ എല്ലാം തന്നെ എക്സിക്യൂട്ടീവ് പരിശോധിച്ചതിനു ശേഷം എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുന്നതായിരിക്കും .അതിനു ശേഷം അവർ ആധാറിന്റെ ഒർജിനൽ കൊടുത്ത വിലാസത്തിലോട്ടു അയച്ചുതരുകയോ അല്ലെങ്കിൽ Enrolment സെന്ററിൽ നിന്നും വൻഹജിക്കുകയുന്നോ ചെയ്യാം .

കൂടാതെ ആധാറിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ഡൗൺലോഡ് ചെയ്‌തു മൊബൈലിൽ സൂക്ഷിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ ഓൺലൈൻ വഴി ആധാർ ഡൗൺലോഡ് ചെയ്യുവാൻ https://eaadhaar.uidai.gov.in/#/ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഡൗൺലോഡ് സാധ്യമാക്കാവുന്നതാണ് .

മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നതിന് 

1.ആദ്യം https://eaadhaar.uidai.gov.in/#/ എന്ന സൈറ്റിൽ പോകുക 

2.അതിനു ശേഷം ഡൗൺലോഡ് ആധാർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക 

3.മൂന്നാമതായി നിങ്ങൾ https://eaadhaar.uidai.gov.in/#/ ലിങ്കിൽ എത്തുന്നതായിരിക്കും 

4.ഇവിടെ നിങ്ങളുടെ ആധാർ നമ്പർ കൂടാതെ മൊബൈൽ നമ്പർ നൽകുക 

5.നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഓ ടി പി വരുന്നതായിരിക്കും 

6.ശേഷം നിങ്ങളുടെ ആധാർ കാർഡ് ഡൗൺലോഡ് ഓപ്‌ഷൻ ലഭിക്കുന്നതാണ് 

7.അല്ലെങ്കിൽ maadhaar app ഡൗൺലോഡ് ചെയ്തു അതുവഴിയും സൂക്ഷിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo