E-Pass എടുക്കണോ ;ഓൺലൈൻ വഴി അപ്ലൈ ചെയ്യാം

E-Pass എടുക്കണോ ;ഓൺലൈൻ വഴി അപ്ലൈ ചെയ്യാം
HIGHLIGHTS

ഇ പാസ്സ് ഇപ്പോൾ ഓൺലൈൻ വഴി അപ്ലൈ ചെയ്യാം

https://serviceonline.gov.in/epass/ എന്ന വെബ് സൈറ്റിൽ സന്ദർശിക്കേണ്ടതാണ്

ലോക്ക് ഡൗൺ സമയത്തു ഇ പാസ്സ് ആവശ്യമുള്ളവർക്ക്

 

 

 

 

ലോക്ക് ഡൗൺ സമയത്തു ഇന്ത്യയിൽ ഒട്ടാകെ കടുത്ത നിയന്ത്രണമാണ് .എന്നാൽ ഇപ്പോൾ പുറത്തു സഞ്ചരിക്കണമെങ്കിൽ സർക്കാരിന്റെ ഇ പാസ് ആവിശ്യമാണ് .ഓൺലൈൻ വഴിയും ഇപ്പോൾ നിങ്ങൾക്ക് ഈ പാസ് അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് എന്നാൽ അതിനു നിങ്ങളുടെ കൈയ്യിൽ ഗവണ്മെന്റ് ഐഡി കൂടാതെ മൊബൈൽ നമ്പറുകൾപോലെയുള്ള കാര്യങ്ങൾ ആവിശ്യമാണ് .ഇത്തരത്തിൽ എങ്ങനെയാണു ഓൺലൈൻ വഴി ഇ പാസ് അപ്ലൈ ചെയ്യേണ്ടത് എന്ന് നോക്കാം .

ഓൺലൈൻ വഴി അപ്ലൈ ചെയ്യുന്നതിന് ആദ്യം നിങ്ങൾ https://serviceonline.gov.in/epass/ എന്ന വെബ് സൈറ്റിൽ സന്ദർശിക്കേണ്ടതാണ് .ശേഷം താഴെ കൊടുത്തിരിക്കുന്ന അപ്ലൈ ഈ പാസ്സ് എന്ന ഓപ്‌ഷനിൽ നിന്നും നിങ്ങളുടെ സ്റ്റേറ്റ് തിരഞ്ഞെടുക്കുക .ഉദാഹരണത്തിന് നിങ്ങൾ കേരളമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് രണ്ടു ഓപ്‌ഷനുകൾ വീണ്ടും വരുന്നതായിരിക്കും .Issuance of COVID-19 ePass to travel to Kerala from other states കൂടാതെ Issuance of COVID-19 ePass to travel to other states from Kerala and inside Kerala എന്ന രണ്ടു ഓപ്‌ഷനുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത് .

ഇപ്പോൾ നിങ്ങൾക്ക് കേരളത്തിൽ നിന്നും കേരളത്തിനു പുറത്തുള്ള ഏതെങ്കിലും സ്ഥലത്തോട്ടാണ് പോകേണ്ടത് എങ്കിൽ നിങ്ങൾ Issuance of COVID-19 ePass to travel to Kerala from other states എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക .എന്നാൽ കേരളത്തിൽ തന്നെ നിങ്ങൾക്ക് യാത്ര ചെയ്യുന്നതിന് Issuance of COVID-19 ePass to travel to other states from Kerala and inside Kerala എന്ന ഓപ്‌ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് .കേരളത്തിന് പുറത്തുനിന്നും വരുന്നവർക്ക് നോർകയിൽ രെജിസ്റ്റർ ചെയ്ത നമ്പറുകൾ ആവിശ്യമാണ് .എന്നാൽ കേരളത്തിൽ തന്നെ ഉള്ളവർക്ക് അതിന്റെ ആവിശ്യമില്ല .

നിങ്ങൾക്ക് ആവശ്യമുള്ള ഓപ്‌ഷൻ തിരഞ്ഞെടുത്തതിന് ശേഷം അതിൽ ക്ലിക്ക് ചെയ്തു അകത്തുപോകുക .അടുത്തതായി നിങ്ങൾക്ക്കേരളത്തിന് പുറത്തു നിന്നുമാണ് ഈ പാസ്സ് ആവശ്യമെങ്കിൽ നോർക്ക നമ്പറും കൂടാതെ നിങ്ങളുടെ മൊബൈൽ നമ്പറും നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകുക .എന്നാൽ കേരളത്തിൽ ഉള്ളിൽ തന്നെ പോകേണ്ടവർക്ക് മൊബൈൽ നമ്പർ മാത്രം നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകാവുന്നതാണ് .ശേഷം നൽകുന്ന മൊബൈൽ നമ്പറിലേക്ക് OTP വരുന്നതാണ്.

OTP നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകുക .അടുത്തതായി (Select Application District,Select Localbody,Vehicle Number,Purpose of travel,Government Issued ID card) പ്രധാന വിവരങ്ങൾ നൽകി നിങ്ങൾക്ക് അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ നിങ്ങൾ അപ്ലൈ ചെയ്തുകഴിഞ്ഞാൽ ഗവണ്മെന്റ് നിങ്ങൾക്ക് അപ്രൂവ് നൽകേണ്ടതാണ് .അപ്രൂവൽ സ്റ്റാറ്റസ് https://serviceonline.gov.in/epass/ എന്ന വെബ് സൈറ്റിയിലൂടെ തന്നെ അറിയുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo