ഡ്യൂപ്ലിക്കേറ്റ് ലൈസെൻസ് എങ്ങനെയാണു എടുക്കുന്നത്
ലൈസൻസ് നഷ്ടമായോ ;എങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഓൺലൈൻ വഴി എടുക്കാം
ഓൺലൈൻ വഴി തന്നെ ഇപ്പോൾ അപ്ലൈ ചെയ്യാ
അതിന്നായി നിങ്ങൾ https://mvd.kerala.gov.in/ എന്ന വെബ് സൈറ്റ് സദർശിക്കേണ്ടതാണ്
ഡ്രൈവിംഗ് ലൈസൻസ് നമുക്ക് ഏറ്റവും അത്യാവിശ്യമായ ഒരു കാര്യം തന്നെയാണ് .എന്നാൽ ഇപ്പോൾ ഇവിടെ അത്തരത്തിൽ നമ്മളുടെ ഡ്രൈവിംഗ് ലൈസൻസ് നഷപ്പെട്ടുകഴിഞ്ഞാൽ എങ്ങനെയാണു നമുക്ക് ഡ്യൂപ്ലിക്കേറ്റിന് അപ്ലൈ ചെയ്യേണ്ടത് എന്നാണ് .എന്നാൽ ഇപ്പോൾ നമുക്ക് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈൻ വഴിയായി എടുക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ അതിനു നമുക്ക് നമ്മളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ നമ്പർ അറിഞ്ഞിരിക്കേണ്ടതാണ് .
നമ്പർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഡ്രൈവിംഗ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് ഓൺലൈൻ വഴി അപേഷിക്കുവാൻ സാധിക്കുകയുള്ളു .ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി അപേഷിക്കുന്നതിനു 500 രൂപയുടെ ഫീസും നൽകേണ്ടതാണ് .ഓൺലൈൻ വഴി അപേഷിക്കുന്നതിനു ആദ്യം തന്നെ https://mvd.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക .അതിൽ ലൈസൻസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ലൈസൻസ് എന്ന ഓപ്‌ഷൻ ഈ വെബ് സൈറ്റ് തുറക്കുമ്പോൾ തന്നെ വലതു ഭാഗത്തു താഴെയായി കൊടുത്തിട്ടുണ്ട് .
അങ്ങനെ ലൈസൻസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ 10 ഓപ്‌ഷനുകൾ വേറെ ലഭിക്കുന്നതാണ് .അതിൽ നമ്മുക്ക് വേണ്ട ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ഉദാഹരത്തിനു ഡ്രൈവിംഗ് ലൈസൻസിലെ അഡ്രസ് മാറ്റുവാൻ Change of Address in DL എന്ന ഓപ്‌ഷനിലും ഡ്യൂപ്ലിക്കേറ്റ് അപ്ലൈ ചെയ്യുവാൻ Duplicate License എന്ന ഓപ്‌ഷനിലും ക്ലിക്ക് ചെയ്യുക .അപ്പോൾ മറ്റൊരു വിൻഡോ ഓപ്പൺ ആകുന്നതാണ് .ആ വിൻഡോയിൽ മൂന്ന് കാര്യങ്ങളാണ് നിങ്ങൾ പൂരിപ്പിക്കേണ്ടത് .
അതിൽ ആദ്യം കൊടുത്തിരിക്കുന്നത് നിങ്ങളുടെ RTO ആണ് .അതിനു ശേഷം നിങ്ങളുടെ ലൈസൻസ് നമ്പറുകൾ നൽകേണ്ടതാണ് .ശേഷം നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് കൊടുക്കേണ്ടതാണ് .അതിനു ശേഷം അടുത്തത് എന്ന ഓപ്‌ഷനിലേക്കു പോകുക .അവിടെ നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന എന്തെങ്കിലും സബ്മിറ്റ് ചെയ്യേണ്ടതാണ് .ശേഷം പേ -മെന്റ് നൽകി സബ്മിറ്റ് ചെയേണ്ടതാണ് .ഇത്തരത്തിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് .