1 ലക്ഷം രൂപ Paytm പോസ്റ്റ് പെയ്ഡ് നൽകുന്നുണ്ട് ;എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

Updated on 13-Jun-2020
HIGHLIGHTS

Paytm പോസ്റ്റ് പെയ്ഡ് സർവീസുകൾ നീട്ടിയിരുന്നു

ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള സർവീസുകൾ ഇതുവഴി ലഭിക്കുന്നു

ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള സർവീസുകൾ ഇതുവഴി ലഭിക്കുന്നു

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതാ Paytm ന്റെ പുതിയ സർവീസുകൾ നേടിയിരിക്കുന്നു .Paytm പോസ്റ്റ് പെയ്ഡ് സർവീസുകളാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത് .നേരത്തെ pyatm പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്നത് 60000 രൂപ ലിമിറ്റിൽ ആയിരുന്നു .എന്നാൽ ഇപ്പോൾ Paytm പോസ്റ്റ് പെയ്ഡ് ലഭിക്കുന്നത് 100000 രൂപവരെയാണ് .

മൂന്നു തരത്തിലുള്ള Paytm പോസ്റ്റ് പെയ്ഡ് സർവീസുകളായിരുന്നു ലഭിച്ചുകൊണ്ടിരിക്കുന്നത് .അതിൽ ആദ്യം Paytm പോസ്റ്റ് പെയ്ഡ് ലൈറ്റ് ,കൂടാതെ പോസ്റ്റ് പെയ്ഡ് ഡിലൈറ്റ് അതുപോലെ എലൈറ്റ് എന്നി തരത്തിലായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് .ലൈറ്റ് ഉപഭോതാക്കൾക്ക് 20000 രൂപ വരെയും കൂടാതെ മറ്റു രണ്ടു സർവീസുകൾക്ക് 20000 രൂപ മുതൽ 1 ലക്ഷം രൂപ വരെയും ആണ് ലഭിക്കുന്നത് .എന്നാൽ ഈ പോസ്റ്റ് പെയ്ഡ് സർവീസുകൾക്ക് എല്ലാ ഉപഭോതാക്കളും അവരുടെ KYC അപ്പ്ഡേറ്റ് ചെയ്തിരിക്കണം .

എങ്ങനെയാണു Paytm പോസ്റ്റ് പെയ്ഡ് ആക്ടിവേറ്റ് ചെയ്യുന്നത് 

1.ആദ്യം ചെയ്യേണ്ടത് Paytm അകൗണ്ടിൽ ലോഗിൻ ചെയ്യുക 

2.ലോഗിൻ ചെയ്തു കഴിഞ്ഞാൽ Paytm ഹോം സ്‌ക്രീനിൽ തന്നെ Paytm Postpaid എന്ന ഓപ്‌ഷൻ ലഭിക്കുന്നതാണ് 

3.അതിനു ശേഷം Activate Paytm Postpaid എന്നാൽ ബട്ടണിൽ ക്ലിക്ക് ചെയ്യുക 

4.ശേഷം പാസ്സ്‌കോഡ് സെറ്റ് ചെയ്യുക (Profile > Security & Settings > Set Passcode/Change Passcode > Add/Set Your Passcode)

5.KYC അപ്പ്ഡേറ്റ് ചെയ്തിരിക്കണം 

6.KYC അപ്പ്ഡേറ്റ് ചെയ്യാത്തവർക്ക് അപ്ഡേറ്റ് KYC എന്ന ഓപ്‌ഷനിലൂടെ അപ്പ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ് 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :