HONOR PLAY 4T PRO ഫോണുകൾ പുറത്തിറങ്ങുന്നു

HONOR PLAY 4T PRO ഫോണുകൾ പുറത്തിറങ്ങുന്നു
HIGHLIGHTS

ഹോണറിന്റെ പുതിയ  ഫോണുകൾ ചൈന വിപണിയിൽ എത്തുന്നു .മിഡ് റേഞ്ച് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .KIRIN 810 പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Honor Play 4T ഫോണുകളും പുറത്തിറങ്ങുന്നുണ്ട് .

അതുപോലെ തന്നെ Honor Play 4T ഫോണുകൾക്ക് Kirin 710A പ്രോസസറുകളാണ്‌ നൽകിയിരിക്കുന്നത് . HONOR PLAY 4T PRO യുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.3-inch Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .

അതുപോലെ തന്നെ ഇൻ ഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഇതിനുള്ളത് .പ്രൊസസ്സറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 810 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4T Pro ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ ( primary camera) + 8 മെഗാപിക്സൽ ultrawide angle lens  + 2MP depth sensor എന്നിവയാണ് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇ ഫോണുകൾക്കുണ്ട് .കൂടാതെ 4,000mAh ന്റെ ബാറ്ററി ലൈഫും & 22.5W  ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്കുണ്ട് .Honor Play 4T Pro ഫോണുകൾക്ക്  CNY 1,499 രൂപയാണ് വില വരുന്നത് .6GB RAM കൂടാതെ  128GB വേരിയന്റുകൾക്കാണ് ഈ വില വരുന്നത് . 8GB റാം വേരിയന്റുകൾക്ക് വില വരുന്നത് CNY 1,699 രൂപയാണ് .കൺവെർട്ട് ചെയ്യുമ്പോൾ 16,228 രൂപയ്ക്ക് അടുത്താണ് വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo