പോപ്പ് അപ്പ് ക്യാമറയിൽ HONOR MAGICBOOK 15 ലാപ്ടോപ്പുകൾ പുറത്തിറക്കി ;വില ?
ഹോണറിന്റെ പുതിയ ലാപ്‌ടോപ്പുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു
ഈ ലാപ്ടോപ്പുകൾക്ക് പോപ്പ് ആപ്പ് ക്യാമറകളാണ് നൽകിയിരിക്കുന്നത്
കൂടാതെ ഹോണറിന്റെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി പുറത്തിറക്കിയിരിക്കുന്നു
ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ പുതിയ ലാപ്ടോപ്പുകളും ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .ഹോണറിന്റെ 9s എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതോടൊപ്പം തന്നെ ഇപ്പോൾ പുതിയ ഡിസൈനിൽ ഇതാ ഹോണറിന്റെ പുതിയ ലാപ്ടോപ്പുകളും വിപണിയിൽ എത്തിയിരിക്കുന്നു . HONOR MAGICBOOK 15 എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .
HONOR MAGICBOOK 15 ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ മോഡലുകൾക്ക് പോപ്പ് അപ്പ് ക്യാമറകളാണ് നൽകിയിരിക്കുന്നത് എന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഗസ്റ്റ് 5നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . HONOR MAGICBOOK 15 മോഡലുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
HONOR MAGICBOOK 15-സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 15.6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 1920 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ ലാപ്ടോപ്പുകൾക്ക് 1.5 കിലോഗ്രാം ഭാരമാണുള്ളത് .കൂടാതെ AMD Ryzen 5 3500U പ്രൊസസ്സറുകളും , Radeon Vega 8 ഗ്രാഫിക്സ് സപ്പോർട്ടും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8GB DDR4 RAM കൂടാതെ 256GB SSD വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .42Wh ബാറ്ററികൾക്കൊപ്പം ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആകുന്നതാണ് .ഈ ലാപ്ടോപ്പുകൾക്ക് ഒപ്പം തന്നെ 65W Type-C ചാർജെറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 42,990 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഗസ്റ്റ് 5നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .