പോപ്പ് അപ്പ് സെൽഫിയിൽ Honor 9X Pro ഫോണുകൾ നാളെ ഇന്ത്യൻ വിപണയിൽ എത്തുന്നു

Updated on 11-May-2020
HIGHLIGHTS

ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ എത്തുന്നു

ഹോണറിന്റെ 9X എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ നാളെ പുറത്തിറങ്ങുന്നു .ഹോണറിന്റെ 9X പ്രൊ ( Honor 9X Pro will launch in India on May 12) എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .പോപ്പ് അപ്പ് സെൽഫി ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഹോണർ 9X പ്രൊ  സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

ഹോണർ 9X പ്രൊ -പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.59 ഇഞ്ചിന്റെ  LTPS IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയിലാണ് ആണ് ഇതിനു   നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Kirin 810 SoC ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം .6  ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 6 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങുന്നതാണ് .

512 GBവരെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി പോപ്പ് അപ്പ് ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയുള്ള 4,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :