48എംപി ട്രിപ്പിൾ & 16എംപി പോപ്പ് അപ്പ് ക്യാമറയിൽ ഹോണർ 9X എത്തി ;13999 രൂപ

Updated on 14-Jan-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ജനുവരി 19 നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

 

ഹോണറിന്റെ 8X എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം ഹുവാവെ പുറത്തിറക്കിയ മോഡലാണ് ഹോണർ 9X എന്ന സ്മാർട്ട് ഫോണുകൾ .ഇന്ത്യൻ വിപണിയിൽ മികച്ച വിപണനം കാഴ്ചവെച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ഹുവാവെയുടെ ഹോണർ 8X എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളിൽ ഹോണർ 9X ഫോണുകൾ പോപ്പ് അപ്പ് സെൽഫിയിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

ജനുവരി 19നു നടക്കുന്ന റിപ്പബ്ലിക്ക് ഡേ ഫ്ലിപ്പ്കാർട്ട് ഓഫറുകളിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Magic Watch 2 , Honor Band 5i എന്നി ഉത്പന്നങ്ങളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .13999 രൂപ മുതൽ ആണ് ഹോണർ 9X എന്ന ഫോണുകളുടെ വില ആരംഭിക്കുന്നത് .ഫ്ലാഷ് സെയിൽ ദിവസ്സം ICICI ബാങ്ക് കൂടാതെ കൊഡാക്ക് ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് 

ഹോണറിന്റെ 9X 

6.59 ഇഞ്ചിന്റെ ഫുൾ  HD+ LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 3D ഡ്യൂവൽ കർവ്ഡ് പാനലുകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 710F SoC ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .4 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

512 GBവരെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി പോപ്പ് അപ്പ് ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയുള്ള 4,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .

4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .ജനുവരി 19 മുതൽ നടക്കുന്ന റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :