ഹോണറിന്റെ 9X സ്മാർട്ട് ഫോണുകൾ ജൂലൈ 23നു എത്തുന്നു ?

Updated on 03-Jul-2019

 

 

കഴിഞ്ഞ വർഷം ഹോണർ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു ഹോണർ 8X എന്ന സ്മാർട്ട് ഫോണുകൾ .മികച്ച ക്യാമറകൾ തന്നെയായിരുന്നു ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് .എന്നാൽ ഇപ്പോൾ ഹോണർ X എന്ന മോഡലുകളുടെ പുതിയ പിൻഗാമി വിപണിയിൽ എത്തുന്നു .ഹോണർ 9X സ്മാർട്ട് ഫോണുകളാണ് പുതിയ സവിശേഷതകളിൽ എത്തുന്നത് .ഈ മാസം 23 നു ലോക വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾഎത്തുന്നു എന്നാണ് അറിയുന്നത് .

ഹോണറിന്റെ 8X എന്ന സ്മാർട്ട് ഫോണുകളുടെ കോട്ടങ്ങളിൽ പറയേണ്ടത് അതിന്റെ ബാറ്ററി തന്നെയായിരുന്നു .ഫാസ്റ്റ് ചാർജിങ് ഹോണർ 8X സ്മാർട്ട് ഫോണുകൾക്ക് ലഭിച്ചിരുന്നില്ല .എന്നാൽ ഹോണർ 9X സ്മാർട്ട് ഫോണുകൾ ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയാണ് എത്തുന്നത് .കൂടാതെ കിരിന്റെ Kirin 810 പ്രോസസറുകളും ഹോണർ 9 X മോഡലുകളിൽ പ്രതീക്ഷിക്കാം .Android 9.0 Pie-ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഹോണർ 8X സ്മാർട്ട് ഫോണുകൾ 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡ് പൈ അപ്പ്‌ഡേഷൻ ലഭിക്കുന്നതാണ് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :