പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ ഹോണർ 9X ഇന്ത്യൻ വിപണിയിൽ എത്തുന്നു

പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ ഹോണർ 9X ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

 

ഈ വർഷം ജൂലൈ മാസത്തിൽ ആയിരുന്നു ഹോണറിന്റെ 9X കൂടാതെ ഹോണർ 9X പ്രൊ എന്നി രണ്ടു സ്മാർട്ട് ഫോണുകൾ ഹുവാവെ ഒഫീഷ്യൽ ആയി പുറത്തിറക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .ഒക്ടോബർ 17നു ഈ സ്മാർട്ട് ഫോണുകൾ റഷ്യയിൽ പുറത്തിറക്കുന്നു .ഹോണറിന്റെ 7X കൂടാതെ ഹോണറിന്റെ 8X എന്നി മോഡലുകൾക്ക് ശേഷം പുറത്തിറക്കുന്ന മോഡലുകളാണ് ഹോണർ 9X സീരിയസ്സുകൾ .

ഒക്ടോബർ 24 നു നെതർലാൻഡിലും ഹോണർ 9X സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു .അതിനു ശേഷം ഇന്ത്യൻ വിപണിയിൽ ഈ മാസം തന്നെ പ്രതീക്ഷിക്കാവുന്നതാണ് .മൂന്നു വേരിയന്റുകളിൽ ആണ് ഹോണർ 9X സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ,6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് പുറത്തിറങ്ങും എന്നാണ് സൂചനകൾ  .

1399 yuan ആയിരുന്നു ഇതിന്റെ ചൈന വിപണിയിലെ വില .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 14000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 6.59 ഇഞ്ചിന്റെ ഡിസ്‌പ്ലേ ഈ ഫോണുകൾക്കുണ്ടാകും .1080 X 2340  പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ പ്രോസസറുകളിൽ ഹോണറിന്റെ 8X മോഡലുകളെക്കാൾ ഒരുപടി മുന്നിലാണ് .ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളും ഈ ഫോണുകൾക്കുണ്ട് .

7nm octa-core Kirin 810 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒപ്പം ARM Mali-G52 MP6 GPU ഇതിനുണ്ട് .ഹോണറിന്റെ 8X സ്മാർട്ട് ഫോണുകളിൽ 400 ജിബി വരെയായിരുന്നു മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിച്ചിരുന്നത് .എന്നാൽ ഹോണർ 9X സ്മാർട്ട് ഫോണുകളിൽ ഇത്  512GBവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Android 9.0 Pieൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .48 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളും 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo