ഹോണറിന്റെ 9X ഇന്ത്യൻ വിപണിയിൽ ഈ വർഷം അവസാനത്തോടുകൂടി എത്തുന്നു

ഹോണറിന്റെ 9X ഇന്ത്യൻ വിപണിയിൽ ഈ വർഷം അവസാനത്തോടുകൂടി എത്തുന്നു

 

ഈ വർഷം ജൂലൈ മാസത്തിൽ ആയിരുന്നു ഹോണറിന്റെ 9X കൂടാതെ ഹോണർ 9X പ്രൊ എന്നി രണ്ടു സ്മാർട്ട് ഫോണുകൾ ഹുവാവെ ഒഫീഷ്യൽ ആയി പുറത്തിറക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത് ..ഈ വർഷം അവസാനത്തോടുകൂടിയാണ്  ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ  പുറത്തിറക്കുന്നു .ഹോണറിന്റെ 7X കൂടാതെ ഹോണറിന്റെ 8X എന്നി മോഡലുകൾക്ക് ശേഷം പുറത്തിറക്കുന്ന മോഡലുകളാണ് ഹോണർ 9X സീരിയസ്സുകൾ .പോപ്പ് അപ്പ് സെൽഫി ക്യാമറകളും ഇതിനുണ്ട് .

ഒക്ടോബർ 24 നു നെതർലാൻഡിലും ഹോണർ 9X സ്മാർട്ട് ഫോണുകൾ എത്തുന്നു  .അതിനു ശേഷം ഇന്ത്യൻ വിപണിയിൽ ഈ വർഷം അവസാനം തന്നെ പ്രതീക്ഷിക്കാവുന്നതാണ് .മൂന്നു വേരിയന്റുകളിൽ ആണ് ഹോണർ 9X സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ,6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് പുറത്തിറങ്ങും എന്നാണ് സൂചനകൾ  .

1399 yuan ആയിരുന്നു ഇതിന്റെ ചൈന വിപണിയിലെ വില .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 14000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 6.59 ഇഞ്ചിന്റെ ഡിസ്‌പ്ലേ ഈ ഫോണുകൾക്കുണ്ടാകും .1080 X 2340  പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ പ്രോസസറുകളിൽ ഹോണറിന്റെ 8X മോഡലുകളെക്കാൾ ഒരുപടി മുന്നിലാണ് .ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളും ഈ ഫോണുകൾക്കുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo