ബഡ്ജറ്റ് റെയിഞ്ചിൽ Honor 9A,Honor 9S,Honor 9C ഫോണുകൾ എത്തി

Updated on 04-May-2020
HIGHLIGHTS

ഹുവാവെയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി

ഹുവാവെയുടെ മൂന്ന് പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മൂന്നു സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഹോണർ പുറത്തിറക്കിയിരിക്കുന്നത് .Honor 9A,Honor 9S,Honor 9C എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞതിനു ശേഷം മാത്രമേ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുള്ളൂ .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

Honor 9A -സവിശേഷതകൾ

6.3 ഇഞ്ചിന്റെ ( waterdrop notch )ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600×720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഒരു വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യൂവൽ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് . blue, green കൂടാതെ black നിറങ്ങളിൽ ലഭ്യമാകുന്നതാണു് .ഇതിന്റെ വിപണിയിലെ വില വരുന്നത് RUB 10,990 (ഏകദേശം  Rs 11,200) രൂപയാണ് വില വരുന്നത് .

Honor 9S-സവിശേഷതകൾ

5 .45  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1440×720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഒരു വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .2  ജിബിയുടെ റാംമ്മിൽ 32  ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

സിംഗിൾ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .8  മെഗാപിക്സൽ പിൻ  ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . blue, റെഡ്  കൂടാതെ black നിറങ്ങളിൽ ലഭ്യമാകുന്നതാണു് .ഇതിന്റെ വിപണിയിലെ വില വരുന്നത്  RUB 6,990 (ഏകദേശം  Rs 7,200) രൂപയാണ് വില വരുന്നത് .

Honor 9C-സവിശേഷതകൾ

6.39 IPS LCD HD+ ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഒരു വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4  ജിബിയുടെ റാംമ്മിൽ 64   ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Kirin 710A ലാണ് ഇതിന്റെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഇതിന്റെ വില വരുന്നത് RUB 12,990 (ഏകദേശം  Rs 13,300) വിലയാണ് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :