HONOR 9A, HONOR 9S എന്നി സ്മാർട്ട് ഫോണുകൾ ജൂലൈ 31നു പുറത്തിറങ്ങുന്നു

HONOR 9A, HONOR 9S എന്നി സ്മാർട്ട് ഫോണുകൾ ജൂലൈ 31നു പുറത്തിറങ്ങുന്നു
HIGHLIGHTS

ഹോണറിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

HONOR 9A, HONOR 9S എന്നി ഫോണുകളാണ് വിപണിയിൽ എത്തുന്നത്

കൂടാതെ ഹോണറിന്റെ MAGICBOOK 15 എന്ന ഫോണുകളും വിപണിയിൽ എത്തുന്നു

ഹോണറിന്റെ പുതിയ മൂന്നു ഉത്പന്നങ്ങൾ ഈ മാസം 31നു ഇന്ത്യൻ  വിപണിയിൽ പുറത്തിറങ്ങുന്നു .HONOR 9A, HONOR 9S കൂടാതെ  HONOR MAGICBOOK 15 എന്നി ഉത്പന്നങ്ങളാണ് ഉടനെ തന്നെ വിപണിയിൽ പുറത്തിറക്കുന്നത് .ലോഞ്ചിന് ശേഷം HONOR 9A, HONOR 9S എന്നി സ്മാർട്ട് ഫോണുകൾ ആമസോൺ വഴിയും കൂടാതെ HONOR MAGICBOOK 15 ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിഷേശതകൾ നോക്കാം .

HONOR 9A SPECIFICATIONS

 6.3 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .1600 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലൈ കാഴ്ചവെക്കുന്നത് .വാട്ടർ ഡ്രോപ്പ്  notch സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ MediaTek Helio P22 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ  Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസറുകൾ പുറകിലായി നൽകിയിരിക്കുന്നു .

HONOR 9S SPECIFICATIONS

5.45  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .1440 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലൈ കാഴ്ചവെക്കുന്നത് .കൂടാതെ MediaTek Helio P22 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .18.9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ  Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .8  മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,020mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസറുകൾ പുറകിലായി നൽകിയിരിക്കുന്നു .144 ഗ്രാം ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo