ഹോണറിന്റെ 8X ഇപ്പോൾ 9000 രൂപയ്ക്ക് ;ഇന്നും കൂടി മാത്രം വാങ്ങിക്കാം

ഹോണറിന്റെ 8X ഇപ്പോൾ 9000 രൂപയ്ക്ക് ;ഇന്നും കൂടി മാത്രം വാങ്ങിക്കാം
HIGHLIGHTS

 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തി കഴിഞ്ഞു  .കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ വീണ്ടും ഈ ഓഫറുകൾ എത്തിയിരിക്കുന്നു  .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 13 മുതൽ ഒക്ടോബർ 17 വരെയുള്ള തീയതികളിൽ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇത്തരത്തിൽ ICICI കാർഡുകൾ ഉപയോഗിച്ച് ഹോണർ 8X വാങ്ങിക്കുമ്പോൾ 999 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നു .

ഹോണറിന്റെ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo