ഹുവാവെ ഹോണർ 8X ഉപഭോതാക്കൾക്ക് ആൻഡ്രോയിഡ് 9 പൈ അപ്പ്ഡേറ്റ് ചെയ്യാം

Updated on 27-Mar-2019
HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി ഹോണർ 8X എത്തി

 

കഴിഞ്ഞ വർഷം ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു ഹോണർ 8X എന്ന മോഡലുകൾ .ഹുവാവെയുടെ കഴിഞ്ഞ വർഷത്തെ ഒരു സ്റ്റാൻഡേർഡ് സ്മാർട്ട് ഫോൺ എന്നുകൂടി ഈ ഫോണുകളെ വിശേഷിപ്പിക്കാം .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ എത്തി കഴിഞ്ഞു .ആൻഡ്രോയിഡ് 9 പൈ ആണ് ഇപ്പോൾ ഉപഭോതാക്കൾക്ക് അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .അതിന്നായി ഹോണർ 8X ഫോണുകളിലെ സിസ്റ്റം എന്ന ഓപ്പ്‌ഷനിൽ പോയി സോഫ്റ്റ്വെയർ എന്ന ഓപ്‌ഷനുകളിൽകൂടി 9 -പൈ ഇപ്പോൾ അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ഹോണർ 8X ;   ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഇപ്പോൾ ആൻഡ്രോയിഡ് 9 പൈ അപ്പ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ് ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :