ഹോണർ 8X ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;Android 10 അപ്പ്‌ഡേഷൻ ലഭിച്ചു

ഹോണർ 8X ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;Android 10 അപ്പ്‌ഡേഷൻ ലഭിച്ചു
HIGHLIGHTS

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഹോണർ 8X ഫോണുകളിൽ

 

കഴിഞ്ഞ വർഷം ഹുവാവെ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹോണറിന്റെ 8X എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡിന്റെ പുതിയ അപ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 എന്ന അപ്പ്‌ഡേഷനുകൾ ആണ് ഇപ്പോൾ ഉപഭോതാക്കൾക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .സെറ്റിങ്സിൽ നിന്നും തന്നെ ഇപ്പോൾ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ഹോണറിന്റെ 8X സ്മാർട്ട് ഫോണുകൾ 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo