ഹോണറിന്റെ 8C സ്മാർട്ട് ഫോണുകൾ ഇപ്പോൾ 8999 രൂപയ്ക്ക് വാങ്ങിക്കാം
ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും കുറഞ്ഞ ചിലവിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ ഇപ്പോൾ ലഭ്യമാകുന്ന ഓഫറുകൾ ആണ് ഫാബ് ഫെസ്റ്റ് ഓഫറുകൾ .ഫോണുകൾ കുറഞ്ഞ ചിലവിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ 8999 രൂപയ്ക്ക് ഹോണറിന്റെ 8C സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .
ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് .ക്യാമറകൾ ,13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത്
.4,000mAhന്റെ ബാറ്ററി ലൈഫും ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8സി മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എക്സ്ചേഞ്ച് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് നോ കോസ്റ്റ് EMI ലൂടെയും ഹോണർ 8C വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .