ഹോണർ ഡേയ്സ് ഓഫർ ;9999 രൂപയ്ക്ക് ഹോണർ 8C വാങ്ങിക്കാം

Updated on 13-Mar-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

 

ഹോണറിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാർച്ച് 11 മുതൽ മാർച്ച് 15വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ നിന്നും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹോണറിന്റെ 8c ഈ ഓഫറുകളിൽ 2000 രൂപയുടെ കിഴിവിൽ 9999 രൂപയ്ക്ക് വാങ്ങിക്കാം .ഹോണറിന്റെ മറ്റു സ്മാർട്ട് ഫോണുകൾക്കും ഓഫറുകൾ ലഭിക്കുന്നുണ്ട് .

ഹുവാവെ ഹോണർ 8C സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ ; 6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .

ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് .ക്യാമറകൾ ,13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

4,000mAhന്റെ ബാറ്ററി ലൈഫും  ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8സി മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകൾ ഈ മാസം അവസാനത്തോടുകൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാർച്ച് 15 വരെയാണ് ഈ ഓഫറുകളിൽ ഹോണർ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :