5499 രൂപയ്ക്ക് ഹോണറിന്റെ 7S ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

Updated on 11-Jun-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട് ഫോൺ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ജൂൺ 14 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതിൽ എടുത്തു പറയേണ്ടത് ഹോണർ 9N കൂടാതെ ഹോണർ 7s  എന്നി സ്മാർട്ട് ഫോണുകളെയാണ് .5499 രൂപയ്ക്ക് ഹോണർ 7S സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 8499 രൂപയ്ക്ക് ഹോണർ 9N വാങ്ങിക്കുവാനും സാധിക്കുന്നതാണ് .SBI നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

ഹോണർ 9N

5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .

octa-core HiSilicon Kirin 659 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഹോണർ 9n മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഹോണർ 7S

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആവറേജ് സവിശേഷതകൾ മാത്രമാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ ;2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവയാണ് .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ quad-core MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോ 8.0 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .720×1440 സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ക്യാമറകളും ആവറേജ് മാത്രമാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3020mAhന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :