ഹോണർ 5 ഇയർ സെലിബ്രേഷൻ ഓഫറുകൾ എത്തുന്നു

ഹോണർ 5 ഇയർ സെലിബ്രേഷൻ ഓഫറുകൾ എത്തുന്നു
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഹോണറിന്റെ 5 വർഷത്തെ സെലിബ്രേഷൻ ഓഫറുകളാണ് 8 മുതൽ 12 വരെ നടക്കുന്നത് .ഈ ഓഫറുകളിൽ ഹോണറിന്റെ സ്മാർട്ട് ഫോണുകകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹോണർ 9 N ,ഹോണർ 9 ലൈറ്റ് ,ഹോണർ 7 എ ,ഹോണർ 7s,ഹോണർ 10 ,ഹോണർ 9 ഐ  കൂടാതെ ഹോണറിന്റെ 10 ലൈറ്റ് എന്നി സ്മാർട്ട് ഫോണുകളാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ പുറത്തിറങ്ങിയ 10 ലൈറ്റ് എന്ന സ്മാർട്ട് ഫോണുകളാണ് .ഇതിന്റെ ഓഫറുകളിൽ ലഭിക്കുന്ന വില ഓഫർ ദിവസ്സങ്ങളിൽ അറിയിക്കുന്നതാണ് .

24 എംപി ക്യാമറയിൽ പുറത്തിറങ്ങിയ ഹോണറിന്റെ 10 ലൈറ്റ് 

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .

13 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ പിൻ ക്യാമറകളും ഇതിനുണ്ട് .3400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ജനുവരി പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .White, Black, Blue, Red എന്നി നാലു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഏപ്രിൽ 8 മുതൽ ഹോണറിന്റെ 5 ഇയർ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo