പുതിയ Kirin 820 5G പ്രൊസസ്സറിൽ HONOR 30S പുറത്തിറക്കി

Updated on 31-Mar-2020
HIGHLIGHTS

ഹുവാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി

ഹുവാവയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നായ HONOR 30S എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് .Kirin 820 5G ലാണ് ഈ ഫോണുകളുടെ പ്രോസസ്സറുകൾ പ്രവർത്തിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2399 yuan (~$338) രൂപയാണ് വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഹുവാവെയുടെ ഏറ്റവും പുതിയ പ്രോസസറുകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് . Huawei Kirin 820 5G (ARM Mali-G57MP6 GPU, 1 x NPU ) ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ  ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ എത്തിയിരിക്കുന്നത് ക്വാഡ് സെറ്റപ്പിലാണ് .

64 മെഗാപിക്സൽ മെയിൻ ക്യാമറ + 8 മെഗാപിക്സൽ ( ultra-wide-angle camera) + 8 മെഗാപിക്സൽ ( telephoto camera with f/2.4 aperture and 3x optical zoom ) + 2 മെഗാപിക്സൽ (4cm macro camera with f/2.4 aperture) ക്യാമറകൾ ആണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഗെയിമുകൾക്ക് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  8GB LPDDR4x RAM കൂടാതെ  128GB / 256GB ലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4000mAhന്റെ ബാറ്ററിയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 8GB RAM + 128GB യുടെ വേരിയന്റുകൾക്ക്  2399 yuan (~$338) രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :