KIRIN 990 5G പ്രൊസസ്സറിൽ HONOR 30 ഫോണുകൾ എത്തി ;വില ?

KIRIN 990 5G പ്രൊസസ്സറിൽ HONOR 30 ഫോണുകൾ എത്തി ;വില ?
HIGHLIGHTS

ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

 

ഹുവാവെയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ എത്തിയിരിക്കുകയാണ് .ഹുവാവെ 30 സീരിയസ്സുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . Honor 30, Honor 30 Pro കൂടാതെ  Pro+ എന്നി മോഡലുകളാണിത് .ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ പ്രൊസസ്സറുകളാണ് .5ജി ടെക്ക്നോളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .വില ആരംഭിക്കുന്നത് CNY 2,999 (~Rs 32,500) രൂപ മുതലാണ് .

HONOR 30 -സവിശേഷതകൾ 

6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Kirin 985 5G (Mali-G77 ഗ്രാഫിക്സ് പ്രോസ്സസറുകൾ )പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .

8ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും എത്തിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .40MP (primary camera) + 8MP ( telephoto camera,5x optical zoom and OIS support) + 8MP ( ultra-wide sensor ) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 32 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട് . 

 4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകൾക്ക് 40W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് .Silver, Green, Black, Frost കൂടാതെ Purple എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് CNY 2,999 (~Rs 32,500) രൂപമുതലാണ് .കൂടാതെ CNY 3,499 (~Rs 37,900) രൂപ  8GB/256GB വേരിയന്റുകൾക്ക് വരുന്നുണ്ട് .

HONOR 30 PRO,HONOR 30 PRO പ്ലസ്  -സവിശേഷതകൾ 

 6.57- ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത്.2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Kirin 990 5G പ്രൊസസ്സറുകളിലാണ് ഈ രണ്ടു ഫോണുകളുടെയും പ്രവർത്തനം നടക്കുന്നത് .12GB RAM കൂടാതെ  256GBയുടെ റാംമ്മിൽ വരെ ഇത് പുറത്തിറക്കിയിരിക്കുകയാണ് .Honor 30 Pro മോഡലുകൾക്ക് 40 മെഗാപിക്സൽ + 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

എന്നാൽ HONOR 30 PRO പ്ലസ് മോഡലുകൾക്ക് 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .രണ്ടു ഫോണുകൾക്കും 32 മെഗാപിക്സൽ സെൽഫി ക്യാമറകൾ നൽകിയിരിക്കുന്നു .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Honor 30 Pro മോഡലുകളുടെ വില ആരംഭിക്കുന്നത് CNY 3,999 (~ Rs 43,300) രൂപമുതലാണ് .Honor 30 Pro+ മോഡലുകളുടെ വില ആരംഭിക്കുന്നത് CNY 4,999 (~ Rs 54,200) രൂപ മുതലാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo