32മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ ഹോണർ 20i പുറത്തിറക്കി
ഹോണർ 20ഐ Kirin 710 പ്രോസസറുകളിലാണ് ഇപ്പോൾ ചൈനയിൽ എത്തിയിരിക്കുന്നത്
32 മെഗാപിക്സൽ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത്
ഹോണറിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ നല്ല രീതിയിലുള്ള വാണിജ്യമാണ് കൈവരിക്കുന്നത് .ഹോണറിന്റെ 8X പോലെയുള്ള ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ തന്നെ ലക്ഷകണക്കിനാണു വിറ്റഴിക്കപ്പെട്ടത് .ഇപ്പോൾ മറ്റൊരു ക്യാമറ സ്മാർട്ട് ഫോൺ കൂടി ചൈനയുടെ വിപണിയിൽ എത്തിയിരിക്കുന്നു .ഹോണറിന്റെ 20ഐ എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .
4ജിബിയുടെ റാംമ്മിൽ കൂടാതെ 6ജിബിയുടെ റാം വേരിയന്റുകളിൽ ആണ് എത്തുന്നത് .കൂടാതെ 6.2 ഇഞ്ചിന്റെHD+ IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .എന്നാൽ ഹോണർ 9ഐ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് ഡ്യൂവൽ സെൽഫി കൂടാതെ ഡ്യൂവൽ റിയർ ക്യാമറകളിലാണ് .
എന്നാൽ ക്യാമറകളുടെ കാര്യത്തിൽ ഹോണർ 10ഐ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിലാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ റിപ്പോർട്ടുകൾ പ്രകാരം 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .8 മെഗാപിക്സൽ വരുന്നത് വൈഡ് ആംഗിൾ ലെൻസുകളിലാണ് . ഹോണർ 9ഐ മോഡലുകൾക്ക് 16+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആയിരുന്നു നൽകിയിരുന്നത് .
രണ്ടു വേരിയന്റുകളാണ് ഹോണർ 10ഐ പുറത്തിറക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6ജിബിയുടെ റാംമ്മിൽ 128 ,256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങുന്നത് .ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളും ഹോണർ 10ഐ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .പുറകിലായി തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .Android Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .3,4,00mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 1,599 Yuan (approx Rs 16,500) മുതൽ (approx Rs 22,800)വരെയാണ് .