ഹോണറിന്റെ 20ഐ vs വിവോയുടെ Y 19 ;ഫീച്ചർ താരതമ്മ്യം
രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം
ട്രിപ്പിൾ പിൻ ക്യാമറകളിൽ വിവോ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ Y19 എന്ന സ്മാർട്ട് ഫോണുകൾ .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .എന്നാൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു സ്റ്റൈലിഷ് സ്മാർട്ട് ഫോൺ ആണ് ഹോണർ 20ഐ എന്ന മോഡലുകൾ .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒന്ന് താരതമ്മ്യം ചെയ്തു നോക്കാം .
വിവോയുടെ Y19
6.53 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080 x 2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് MediaTek Helio P65 പ്രോസസറുകളിലാണ് .അതായത് Qualcomm Snapdragon 675 പ്രോസസ്സറുകൾക്ക് സമാനമായ പ്രോസസറുകളാണിത് .4 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 6 ജിബിയുടെ വേരിയന്റുകൾ വരെ പുറത്തിറങ്ങിയിരുന്നു .
64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് ഉള്ളത് .Android 9 Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് . 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 18W ഡ്യൂവൽ എൻജിൻ ഫ്ലാഷ് ചാർജിങ് ഫീച്ചറുകളും ഇതിനുണ്ട്.Bluetooth 5.0, 2.4GHz& 5GHz dual-band Wi-Fi, GPS, USB OTG, FM റേഡിയോ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ഹോണറിന്റെ 20ഐ
6.2 ഇഞ്ചിന്റെHD+ IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .എന്നാൽ ഹോണർ 9ഐ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് ഡ്യൂവൽ സെൽഫി കൂടാതെ ഡ്യൂവൽ റിയർ ക്യാമറകളിലാണ് .HiSilicon Kirin 710 പ്രോസസറുകളിലാണ് ഹോണർ 20ഐ പ്രവർത്തനം നടക്കുന്നത് .
എന്നാൽ ക്യാമറകളുടെ കാര്യത്തിൽ ഹോണർ 10ഐ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിലാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ റിപ്പോർട്ടുകൾ പ്രകാരം 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .8 മെഗാപിക്സൽ വരുന്നത് വൈഡ് ആംഗിൾ ലെൻസുകളിലാണ് . ഹോണർ 9ഐ മോഡലുകൾക്ക് 16+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആയിരുന്നു നൽകിയിരുന്നത് .
പുറകിലായി തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .Android Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .3750 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .11999 രൂപമുതൽ 12999 രൂപവരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .