24 +8 + 2 ക്യാമറയിൽ ഹോണർ 20ഐ vs 32 + 5 + 8 ക്യാമറയിൽ ഗാലക്സി M40

24 +8 + 2 ക്യാമറയിൽ ഹോണർ 20ഐ vs  32 + 5 + 8 ക്യാമറയിൽ ഗാലക്സി M40
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു താരതമ്മ്യം നോക്കാം

 

സാംസങ്ങ് ഗാലക്സി M40 ;6.3 ഇഞ്ചിന്റെ ഇൻഫിനിറ്റി o ഡിസ്‌പ്ലേയിലാണ് സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾക്ക് 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേകളാണ് നൽകിയിരുന്നത് .1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയുടെ ഇടതുവശത്തു മുകളിലായാണ് നൽകിയിരിക്കുന്നത് .പ്രോസസറുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

32 + 5 + 8  ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഉള്ളത്  .സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  ആൻഡ്രോയിഡ് 9 പൈയിലാണ്  .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഹോണർ 20ഐ ;6.2 ഇഞ്ചിന്റെHD+ IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .എന്നാൽ ഹോണർ 9ഐ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് ഡ്യൂവൽ സെൽഫി കൂടാതെ ഡ്യൂവൽ റിയർ ക്യാമറകളിലാണ് .HiSilicon Kirin 710 പ്രോസസറുകളിലാണ് ഹോണർ 20ഐ  പ്രവർത്തനം നടക്കുന്നത് .

എന്നാൽ ക്യാമറകളുടെ കാര്യത്തിൽ ഹോണർ 10ഐ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിലാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ റിപ്പോർട്ടുകൾ പ്രകാരം 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .8 മെഗാപിക്സൽ വരുന്നത് വൈഡ് ആംഗിൾ ലെൻസുകളിലാണ് .

റകിലായി തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .Android Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .3750 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 14999 രൂപയാണ് .

 

ImageSource

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo