24+8+2 ട്രിപ്പിൾ ക്യാമറയിൽ ഹോണർ 20ഐ ആദ്യ സെയിൽ നാളെ ,വില 14999 രൂപ

24+8+2 ട്രിപ്പിൾ ക്യാമറയിൽ ഹോണർ 20ഐ ആദ്യ സെയിൽ നാളെ  ,വില 14999 രൂപ

ഹോണറിന്റെ ഏറ്റവും പുതിയ ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .24 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഹോണർ 20 ഐ എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 14999 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ  ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇതിന്റെ മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

 6.2 ഇഞ്ചിന്റെHD+ IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .എന്നാൽ ഹോണർ 9ഐ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് ഡ്യൂവൽ സെൽഫി കൂടാതെ ഡ്യൂവൽ റിയർ ക്യാമറകളിലാണ് .HiSilicon Kirin 710 പ്രോസസറുകളിലാണ് ഹോണർ 20ഐ  പ്രവർത്തനം നടക്കുന്നത് .

എന്നാൽ ക്യാമറകളുടെ കാര്യത്തിൽ ഹോണർ 10ഐ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിലാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ റിപ്പോർട്ടുകൾ പ്രകാരം 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .8 മെഗാപിക്സൽ വരുന്നത് വൈഡ് ആംഗിൾ ലെൻസുകളിലാണ് . ഹോണർ 9ഐ മോഡലുകൾക്ക് 16+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആയിരുന്നു നൽകിയിരുന്നത് .

.പുറകിലായി തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .Android Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .3750 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 14999 രൂപയാണ് .നാളെ  ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo