വിവോയുടെ V17 vs ഹോണറിന്റെ 20 ;ഫീച്ചർ താരതമ്മ്യം നോക്കാം

വിവോയുടെ V17 vs ഹോണറിന്റെ 20 ;ഫീച്ചർ താരതമ്മ്യം നോക്കാം

 VIVO V17 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 675 പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് 8ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് .

8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .നാലു പിൻ ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും വിവോയുടെ V17 എന്ന സ്മാർട്ട് ഫോണുകൾക്കുണ്ട് .പോപ്പ് അപ്പ് സെൽഫി ക്യാമറകളിൽ ആയിരുന്നു വിവോയുടെ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ എത്തിയിരുന്നത് .

 4,500mAhന്റെ ബാറ്ററി ലൈഫിനൊപ്പം 18W ന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .ലോകത്തിലെ ആദ്യത്തെ സ്ലിം പഞ്ച് ഹോൾ ഡിസ്പ്ലേ സ്മാർട്ട് ഫോൺ എന്ന വിശേഷണവും ഈ ഫോണുകൾക്കുണ്ട് .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 22990 രൂപയാണ് വരുന്നത്  .

ഹോണർ 20 -സവിശേഷതകൾ 

ഹോണർ 20 ;6.26 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 X 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . പ്രോസസറുകൾ പ്രവർത്തിക്കുന്നത് KIRIN 980 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ANDROID 9 PIE തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  3,750MAH ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും  22.5W ചാർജറും ഇതിന്റെ ബോക്സിൽ ലഭിക്കുന്നുണ്ട് .പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .

നാലു ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും പ്രധാന ആകർഷണം .48+16+2+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിലുമാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo