48+16+2+2 & 32 എംപി സെൽഫി ക്യാമറയിൽ എത്തിയ ഹോണർ 20 ഇപ്പോൾ 10000രൂപക്കുറവിൽ

Updated on 26-Nov-2019
HIGHLIGHTS

 

 

ഹോണറിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു ക്വാഡ് ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു ഹോണർ 20 എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില കുറച്ചിരിക്കുകയാണ് .ഏകദേശം 10000 രൂപയുടെ വെത്യാസത്തിലാണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .  6.26 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 X 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . പ്രോസസറുകൾ പ്രവർത്തിക്കുന്നത് KIRIN 980 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ANDROID 9 PIE തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  3,750MAH ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും  22.5W ചാർജറും ഇതിന്റെ ബോക്സിൽ ലഭിക്കുന്നുണ്ട് .പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .

നാലു ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും പ്രധാന ആകർഷണം .48+16+2+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിലുമാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .32999 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് .

എന്നാൽ സ്പെഷ്യൽ ലോഞ്ച് പ്രകാരം ഇത് ആമസോണിൽ നിന്നും 22999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നവംബർ 26നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഹോണറിന്റെ 20ഐ എന്ന സ്മാർട്ട് ഫോണുകളുടെയും വിലക്കുറച്ചിരിക്കുകയാണ് .10999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും വാങ്ങിക്കുവാൻ സാധിക്കുകയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :