24+8+2 ട്രിപ്പിൾ ക്യാമറ & 32 എംപി സെൽഫി ക്യാമറയിൽ ഹോണർ 20ഐ എത്തി ,വില 14999

24+8+2 ട്രിപ്പിൾ ക്യാമറ & 32 എംപി സെൽഫി ക്യാമറയിൽ ഹോണർ 20ഐ എത്തി ,വില 14999
HIGHLIGHTS

 

ഹോണറിന്റെ ഏറ്റവും പുതിയ ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .24 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഹോണർ 20 ഐ എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 14999 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ജൂൺ 18നു ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .മറ്റു ഫീച്ചറുകൾ നോക്കാം .

 6.2 ഇഞ്ചിന്റെHD+ IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .എന്നാൽ ഹോണർ 9ഐ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് ഡ്യൂവൽ സെൽഫി കൂടാതെ ഡ്യൂവൽ റിയർ ക്യാമറകളിലാണ് .HiSilicon Kirin 710 പ്രോസസറുകളിലാണ് ഹോണർ 20ഐ  പ്രവർത്തനം നടക്കുന്നത് .

എന്നാൽ ക്യാമറകളുടെ കാര്യത്തിൽ ഹോണർ 10ഐ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിലാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ റിപ്പോർട്ടുകൾ പ്രകാരം 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .8 മെഗാപിക്സൽ വരുന്നത് വൈഡ് ആംഗിൾ ലെൻസുകളിലാണ് . ഹോണർ 9ഐ മോഡലുകൾക്ക് 16+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആയിരുന്നു നൽകിയിരുന്നത് .

.പുറകിലായി തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .Android Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .3750 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 14999 രൂപയാണ് .ജൂൺ 18നു ഫ്ലിപ്പ്കാർട്ടിൽ സെയിൽ ആരംഭിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo