48+16+8+2 ക്യാമറയിൽ ഹോണർ 20 നാളെ എത്തുന്നു

Updated on 10-Jun-2019

 

ഹുവാവെയുടെ ഏറ്റവും പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു  .ഹോണർ 20 സീരിയസുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഹോണർ 20 പ്രൊ ,ഹോണർ 20 ,ഹോണർ 20 ലൈറ്റ് എന്നി മോഡലുകളാണ് നിലവിൽ വിപണിയിൽ എത്തിയിരിക്കുന്നത് .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .നാളെ ഉച്ചയ്ക്ക് 11.30 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഹോണർ 20 പ്രൊ-സവിശേഷതകൾ 

6.26 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . പ്രോസസറുകൾ പ്രവർത്തിക്കുന്നത് Kirin 980 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും  22.5W ചാർജറും ഇതിന്റെ ബോക്സിൽ ലഭിക്കുന്നുണ്ട് .പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .

4 റിയർ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് . 48+16+8+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 182 ഗ്രാം ഭാരമാണ് ഹോണർ 20 പ്രൊ മോഡലുകൾക്കുള്ളത് .

ഹോണർ 20 -സവിശേഷതകൾ

6.26 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 X 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . പ്രോസസറുകൾ പ്രവർത്തിക്കുന്നത് KIRIN 980 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ANDROID 9 PIE തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  3,750MAH ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും  22.5W ചാർജറും ഇതിന്റെ ബോക്സിൽ ലഭിക്കുന്നുണ്ട് .പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .നാലു ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും പ്രധാന ആകർഷണം .48+16+2+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 174 ഗ്രാം ഭാരമാണ് ഹോണർ 20 പ്രൊ മോഡലുകൾക്കുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :