ഉപയോഗിച്ച് ഇഷ്ടപെട്ടില്ലെങ്കിൽ 90 ദിവസ്സത്തിനുള്ളിൽ തിരിച്ചു നൽകാം ;വേറിട്ട ഓഫറുകളുമായി ഹോണർ 20

ഉപയോഗിച്ച് ഇഷ്ടപെട്ടില്ലെങ്കിൽ 90 ദിവസ്സത്തിനുള്ളിൽ തിരിച്ചു നൽകാം ;വേറിട്ട ഓഫറുകളുമായി ഹോണർ 20
HIGHLIGHTS

 

കഴിഞ്ഞ മാസം ഹോണർ പുറത്തിറക്കിയ ഒരു മോഡലായിരുന്നു ഹോണർ 20 .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഹോണറിന്റെ ചലഞ്ചു ഓഫറുകളും കൂടെ ലഭിക്കുന്നുണ്ട് .ഹോണർ 20 സ്മാർട്ട് ഫോണുകൾ വാങ്ങി ഉപയോഗിച്ചതിന് ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ 90% ബയ്‌ ബാക്കിൽ (‘Love it or return it " )എന്ന ചലഞ്ചുകളിൽ  ലഭിക്കുന്നതാണ് .32999 രൂപയാണ് ഈ ക്യാമറ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

ഹോണർ 20 ,വില 32999 രൂപ
 
6.26 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 X 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . പ്രോസസറുകൾ പ്രവർത്തിക്കുന്നത് KIRIN 980 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ANDROID 9 PIE തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  3,750MAH ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും  22.5W ചാർജറും ഇതിന്റെ ബോക്സിൽ ലഭിക്കുന്നുണ്ട് .

പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .നാലു ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും പ്രധാന ആകർഷണം .48+16+2+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 174 ഗ്രാം ഭാരമാണ് ഹോണർ 20 പ്രൊ മോഡലുകൾക്കുള്ളത് .

ഇപ്പോൾ  ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 32999 രൂപയാണ് .കൂടാതെ 17900 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo