കഴിഞ്ഞ വർഷം ഹുവാവെയെ സംബന്ധിച്ചെടത്തോളോം മികച്ച നേട്ടങ്ങൾ കൈവരിച്ച വർഷമായിരുന്നു .ഇന്ത്യൻ വിപണിയിൽ ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച വാണിജ്യമായിരുന്നു കൈവരിച്ചിരുന്നത് .അതിൽ എടുത്തുപറയേണ്ട രണ്ടു സ്മാർട്ട് ഫോണുകളാണ് ഹോണർ 8X കൂടാതെ ഹോണർ 10 ലൈറ്റ് എന്നി മോഡലുകൾ .എന്നാൽ ഈ വർഷവും ഹുവാവെയിൽ നിന്നും മികച്ച സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് .ഇനി ഹുവാവെ പുറത്തിറക്കാനിരിക്കുന്നത് ഹോണർ 10ഐ എന്ന സ്മാർട്ട് ഫോണുകളാണ് .ഹോണർ 9ഐ മോഡലുകൾക്ക് ശേഷം പുറത്തിറക്കുന്ന ഐ എഡിഷനാണിത് .
റിപ്പോർട്ടുകൾ പ്രകാരം രണ്ടു വേരിയന്റുകളാണ് ഹോണർ 10ഐ മോഡലുകളിൽ പുറത്തിറങ്ങുന്നത് എന്നാണ് .4ജിബിയുടെ റാംമ്മിൽ കൂടാതെ 6ജിബിയുടെ റാം വേരിയന്റുകളിൽ ആണ് എത്തുന്നത് .കൂടാതെ 6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .എന്നാൽ ഹോണർ 9ഐ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് ഡ്യൂവൽ സെൽഫി കൂടാതെ ഡ്യൂവൽ റിയർ ക്യാമറകളിലാണ് .
എന്നാൽ ക്യാമറകളുടെ കാര്യത്തിൽ ഹോണർ 10ഐ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിലാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ റിപ്പോർട്ടുകൾ പ്രകാരം 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .8 മെഗാപിക്സൽ വരുന്നത് വൈഡ് ആംഗിൾ ലെൻസുകളിലാണ് . ഹോണർ 9ഐ മോഡലുകൾക്ക് 16+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആയിരുന്നു നൽകിയിരുന്നത് .
രണ്ടു വേരിയന്റുകളാണ് ഹോണർ 10ഐ പുറത്തിറക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങുന്നത് .ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളും ഹോണർ 10ഐ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .പുറകിലായി തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .Android Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ഇതിന്റെ ലോകവിപണിയിലെ വിലവരുന്നത് $300 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം 20,700 രൂപയ്ക്ക് അടുത്തുവരും .