24എംപി സെൽഫി ക്യാമറയിൽ എത്തിയ ഹോണർ 10 ലൈറ്റ് 10999 രൂപയ്ക്ക്

Updated on 13-May-2019
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹോണർ ഫെസ്റ്റ് ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .മെയ് 13  മുതൽ മെയ് 17   വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ ഹോണറിന്റെ പ്ലേ ,ഹോണർ 8X ,ഹോണർ 8C കൂടാതെ ഹോണറിന്റെ മറ്റു സ്മാർട്ട് ഫോണുകളും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ ഹോണർ ഫോൺ വാങ്ങിക്കുമ്പോൾ ഹോണർ ബാൻഡ് ഓഫറുകളിൽ ലഭിക്കുന്നു .ഇപ്പോൾ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ എത്തിയ 10 ലൈറ്റ് എന്ന സ്മാർട്ട് ഫോൺ നിങ്ങൾക്ക് 10999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .

3 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ പിൻ ക്യാമറകളും ഇതിനുണ്ട് .3400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ജനുവരി പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .White, Black, Blue, Red എന്നി നാലു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :