24എംപി സെൽഫി ക്യാമറയിൽ എത്തിയ ഹോണർ 10ലൈറ്റ് ഇപ്പോൾ 8999 രൂപയ്ക്ക്

24എംപി സെൽഫി ക്യാമറയിൽ എത്തിയ ഹോണർ 10ലൈറ്റ് ഇപ്പോൾ 8999 രൂപയ്ക്ക്
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ Month end ഓഫറുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് .ഈ ഓഫറുകളിൽ ഉപാഭോതകൾക്ക് സ്മാർട്ട് ഫോണുകൾ വളരെ ലാഭകരമായ ഓഫറുകളിൽ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ ഹോണറിന്റെ 10 ലിറ്റി എന്ന സ്മാർട്ട് ഫോണുകൾ 9999 രൂപയ്ക്ക് ഈ ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .6ജിബിയുടെ മോഡലുകൾ 12999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .

13 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ പിൻ ക്യാമറകളും ഇതിനുണ്ട് .3400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ജനുവരി പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

White, Black, Blue, Red എന്നി നാലു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾ ഇപ്പോൾ ഈ ഓഫറുകളിൽ 12999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo