ഹോണ്ട 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Updated on 25-Mar-2022
HIGHLIGHTS

ഹോണ്ട 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സികെഡി റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തുക

 സാഹസിക റൈഡിങ് സമൂഹത്തെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ബൈക്കിന്‍റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. ഹോണ്ടയുടെ ബിഗ് വിങ് ടോപ്ലൈന്‍ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം. സികെഡി (കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍) റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തുക.

 2017ല്‍ അവതരിപ്പിച്ചതു മുതല്‍ ആഫ്രിക്ക ട്വിന്‍ ഇന്ത്യയിലെ ആവേശ ഭരിതരായ സാഹസിക റൈഡര്‍മാരെ ഉയരങ്ങളിലെത്തിച്ചുവെന്നും 2022 ആഫ്രിക്ക ട്വിന്‍ ഒരു പടി കൂടി കടന്ന് റൈഡര്‍മാര്‍ക്ക് അവരവരുടെ ട്രയലുകള്‍ മിനിക്കിയെടുക്കാനും പുതിയത് പര്യവേഷണം ചെയ്യാനും പ്രചോദനമാകുന്നുവെന്നും പുതിയ മോഡലിന്‍റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു, എല്ലാവര്‍ക്കും ആവേശകരമായ അനുഭവം നേരുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാത പറഞ്ഞു.

 ഇന്ത്യയില്‍ പര്യവേഷണത്തിന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വാഗ്ദാനം ചെയ്യുകയും സാഹകസിക സമൂഹം റൈഡിങ് വളര്‍ന്ന് വരുകയാണെന്നും ഡക്കര്‍ റാലി ഡിഎന്‍എയോടൊപ്പം ആഫ്രിക്ക ട്വിന്‍ സമൂഹവും ഇന്ത്യയില്‍ വളരുന്നുവെന്നും 2022 ആഫ്രിക്ക ട്വിന്‍ അവതരണത്തോടെ സാഹസികസത കൂടുതല്‍ വളരുമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

 1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിന് കരുത്ത് പകരുന്നു. ഓവര്‍ഹെഡ് കാംഷാഫ്റ്റ് ടൈപ്പ് വാല്‍വ് സിസ്റ്റം 7500 ആര്‍പിഎമ്മില്‍ 73 കിലോവാട്ടും, 6000 ആര്‍പിഎമ്മില്‍ 103 എന്‍എം ടോര്‍ക്ക് നല്‍കുന്നു.  ആറ്-ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്‍റ് യൂണിറ്റ് (ഐഎംയു), 2-ചാനല്‍ എബിഎസ്, എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സാങ്കേതികവിദ്യയും പുതുമയുള്ള ഫീച്ചറുമായാണ് 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് എത്തുന്നത്.

 സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡേടൈം റണ്ണിംഗ് ലൈറ്റുകളും കോര്‍ണറിംഗ് ലൈറ്റുകളുമുള്ള 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ടിന്‍റെ ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ മികച്ച കാഴ്ച ഉറപ്പാക്കുന്നു. 24.5 ലിറ്ററിന്‍റെ ഇന്ധന ടാങ്ക് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്.

 ഗുരുഗ്രാം, മുംബൈ, ബംഗളുരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിനായി ഹോണ്ട ബുക്കിംഗ് ആരംഭിച്ചു.

 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് മോഡല്‍ രണ്ടു വേരിയന്‍റുകളായ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്ക് കളറിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ പുതിയ ആവേശകരമായ സ്ട്രൈപ്പുകളോടു കൂടിയ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ സ്കീമിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷന് 16,01,500 രൂപയും ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന് (ഡിസിടി) 17,55,500 രൂപയുമാണ് വില.

 ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ്  സന്ദര്‍ശിച്ചോ അല്ലെങ്കില്‍ 9958223388 നമ്പറില്‍ 'മിസ്ഡ് കോള്‍' നല്‍കിയോ ഓണ്‍ലൈനായി ബുക്കിങ് നടത്താവുന്നതാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :