റെഡ്‌മിയുടെ K20 സ്മാർട്ട് ഫോണുകളെ വെല്ലാൻ റിയൽമിയുടെ 64എംപി ക്യാമറ സ്മാർട്ട് ഫോണുകൾ
നിലവിൽ 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ റെഡ്മി K20 എന്ന സ്മാർട്ട് ഫോണുകൾ .അതുപോലെ തന്നെ 17000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 48 എംപി ക്യാമറയിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകളാണ് റെഡ്‌മിയുടെ നോട്ട് 7 പ്രൊ കൂടാതെ റിയൽമിയുടെ X എന്നൈ മോഡലുകൾ .ഇപ്പോൾ ഇതാ റിയൽമിയുടെ പുതിയ 64 മെഗാപിക്സലിന്റെ ക്യാമറയിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .
റിയൽമി 5 സീരീസ് എന്ന പേരിലാണ് 64 മെഗാപിക്സലിന്റെ ക്യാമറയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .പുറകിലായി 64 മെഗാപിക്സലിന്റെ ക്യാമറകൾ ഉൾപ്പെടെ 4 ക്യാമറകളും ഒരു സെൽഫി ക്യാമറകളും ആണ് റിയൽമിയുടെ ഈ 5 സീരിയസ്സ് മോഡലുകൾക്കുള്ളത് .റിയൽമിയുടെ ഈ മോഡലുകളുടെ മറ്റൊരു സവിശേഷത ഇതിന്റെ 64 മെഗാപിക്സൽ ക്യാമറകളുടെ സെൻസറുകൾ ആണ് .സാംസങ്ങിന്റെ ISOCELL ബ്രൈറ്റ് യൂണിറ്റ് സെന്സറുകളാണ് നൽകിയിരിക്കുന്നത് .
റെഡ്‌മിയുടെ K20 സീരിയസ്സുകളുടെ അതെ റെയിഞ്ചിൽ തന്നെയാണ് റിയൽമിയുടെ ഈ പുതിയ ക്യാമറ സ്മാർട്ട് ഫോണുകളുടെയും വില വരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .റിയൽമിയുടെ 5 സീരിയസ്സുകളിൽ രണ്ടു മോഡലുകൾ പ്രതീക്ഷിക്കാം .റിയൽമി 5 കൂടാതെ റിയൽമി 5 പ്രൊ എന്നി മോഡലുകളാണ് ഇത് .ആഗസ്റ്റ് 20നു ഉച്ചയ്ക്ക് 12.30 നു റിയൽമിയുടെ 64 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നതാണ് .