മികച്ച സവിശേഷതകളോടെ വിപണിയിൽ എത്തിയ ഒരു ബഡ്ജറ്റ് ഫോൺ വിവോ U10
വിവോയുടെ ഈ വർഷം പുറത്തിറങ്ങിയതിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് വിവോയുടെ U10 എന്ന സ്മാർട്ട് ഫോണുകൾ .കൂടാതെ ഈ ഫോണുകൾ കൊടുക്കുന്ന കാശിനു മൂല്യം നൽകുന്ന ഒരു ഫോൺ ഫോൺ കൂടിയാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ മികച്ച ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം .
8-കോർ ചിപ്സെറ്റ്
വിവോയുടെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm’s Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 3 അതുപോലെ 4 ജിബിയുടെ റാംമ്മുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ Qualcommന്റെ തേർഡ് ജനറേഷൻ AI ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇത് മികച്ച ക്യാമറ കൂടാതെ മികച്ച പെർഫോമൻസ് & ഗെയിമിംഗ് എക്‌സ്‌പീരിയൻസ് കാഴ്ചവെക്കുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 9 പൈ ബേസിൽ ഉള്ള Funtouch OS 9.1 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
വലിയ ബാറ്ററി ലൈഫും ഒപ്പം ഫാസ്റ്റ് ചാർജിങും
വലിയ ബാറ്ററി ലൈഫ് ആണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .vivo U10 സ്മാർട്ട് ഫോണുകൾക്ക് 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഉള്ളത് .അതുപോലെ തന്നെ 18W ന്റെ ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .12 മണിക്കൂർ വരെ യൂട്യൂബ് വിഡിയോകളും കൂടാതെ 7 മണിക്കൂർ വരെ പബ്‌ജി ഗെയിമുകളും കളിക്കുവാൻ സാധിക്കുന്നു എന്നാണ് കമ്പനി പറയുന്നത് .
ബിഗ് സ്ക്രീൻ ഡിസ്പ്ലേ
വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് വിവോയുടെ ഈ ബഡ്ജറ്റ് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ഫോണുകൾക്ക് 6.35-inch HD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ 1544×720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേയുടെ നടുവിൽ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .
ത്രീ അമിഗോസ്
ട്രിപ്പിൾ പിൻ ക്യാമറയിൽ തന്നെയാണ് ഈ ബഡ്ജറ്റ് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13M+8MP+2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് ഇതിനുള്ളത് .ഇതിൽ 13 മെഗാപിക്സൽ സ്റ്റാൻഡേർഡ് പിക്ച്ചറുകൾ എടുക്കുന്നതിനു സഹായിക്കുന്നതാണ് .അതുപോലെ 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസുകൾ കൂടാതെ 2 മെഗാപിക്സലിന്റെ ബൊക്കെ എഫക്ടുകൾ കാഴ്ചവെക്കുന്ന ഡെപ്ത് സെൻസറുകൾ ഇതിനുണ്ട് .
നോ കോംപ്രമൈസ്
ഇപ്പോൾ പുറത്തിറങ്ങുന്ന ഫോണുകളിൽ കൂടുതലും ഹൈബ്രിഡ് സ്ലോട്ടുകൾ ആണുള്ളത് .എന്നാൽ വിവോയുടെ ഈ U10 ഫോണുകൾ ഒരു തരത്തിലുള്ള കോംപ്രമൈസും കാണിക്കുന്നില്ല .ഉപഭോതാക്കൾക്ക് ഈ ഫോണുകളിൽ 2 സിം കാർഡും കൂടാതെ എക്സ്ട്രാ മെമ്മറി കാർഡുകളും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ കാർഡ് സ്ലോട്ടുകൾ ആണ് ഇതിനുള്ളത് .
പ്രെറ്റി ബോയ്
വിവോയ്ഡ്സ് vivo U10ഫോണുകൾക്ക് വലിയ ഡിസ്‌പ്ലേയും കൂടാതെ ചെറിയ ബെസെൽസുകളും ആണ് ഉള്ളത് .കൂടാതെ ഈ ഫോണുകളുടെ ഫിംഗർ പ്രിന്റ് സെൻസറുകൾ എളുപ്പത്തിൽ ഉപയോഗിക്കുന്ന തരത്തിൽ പുറകിലായി ആണ് നൽകിയിരിക്കുന്നത് .കൂടാതെ വലിയ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷതകൾ .5000 mah ന്റെ ബാറ്ററി കരുത്തിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് ,ഒപ്പം 8.92mm തിക്ക് ഇതിനുണ്ട് .
വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ മൂന്ന് വേരിയന്റുകളിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8990 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9990 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 10990 രൂപയും ആണ് വില വരുന്നത് .നിങ്ങൾക്ക് നിങ്ങളുടെ ബഡ്ജറ്റിൽ ഉള്ള വിവോയുടെ U10 ഫോണുകൾ തിരഞ്ഞെടുക്കാവുന്നതാണ് .
[Sponsored Post]