ATM ഉപയോഗിക്കുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം

ATM ഉപയോഗിക്കുന്നവർ  തീർച്ചയായും ഇത് അറിഞ്ഞിരിക്കണം
HIGHLIGHTS

എ ടി എം ഉപയോഗിക്കുന്നവർക്ക് ഇതാ പുതിയ അപ്പ്ഡേറ്റ് വന്നു

എ ടി എം വഴി പണം എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം

ഇന്ന് നമ്മൾ എല്ലായ്‌പോഴും കൈയ്യിൽ കരുതുന്ന ഒന്നാണ് ATM .എന്നാൽ ഇപ്പോൾ ATM ഉപയോഗിക്കുന്നവർക്ക് പുതിയ ഒരു അപ്പ്ഡേറ്റ് പുതു വർഷത്തിൽ എത്തിയിരുന്നു  .നമ്മൾ ATM ൽ നിന്നും പണം എടുക്കുവാൻ പോകുമ്പോൾ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത് .അതിനു ശേഷം ആവശ്യമുള്ളപ്പോൾ വീണ്ടും പോയി എടുക്കുകയാണ് പതിവ് 

എന്നാൽ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാൽ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട് .എന്നാൽ ജനുവരി മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ട്രാൻസാക്ഷന്റെ ചാർജ്ജ് പുതുക്കിയിരുന്നു  .ഇത്തരത്തിൽ പരിധികഴിഞ്ഞു ഈടാക്കുന്ന ചാർജ് കൂട്ടുന്നതിന് RBI ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നു .

ജനുവരി ആദ്യം മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ചാർജ് 21 രൂപയായി വർദ്ധിപ്പിച്ചിരുന്നു  .വർഷങ്ങൾക്ക് ശേഷമാണു ഇത്തരത്തിൽ RBI ബാങ്കുകൾക്ക് ചാർജ് വർദ്ധനവിന് അനുമതി നൽകുന്നത് .ATM ന്റെ  ചിലവുകളിൽ ഉണ്ടായ വർദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്  .അതുകൊണ്ടു തന്നെ പല തവണനായി ചെറിയ തുകകൾ ATM ൽ നിന്നും പണം പിൻ വലിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo